
തൊടുപുഴ: സിപിഎം ഏരിയ സമ്മേളനങ്ങള്‍ അരങ്ങുതകര്‍ക്കുകയാണ്. പാര്‍ട്ടിയുടെ ഫ്ലക്സുകളും പോസ്റ്ററുകളും പാതയോരങ്ങളിലും നിറഞ്ഞിരിക്കുകയാണ്. ഇത്തവണത്തെ പോസ്റ്ററുകളില്‍ ലെനിനും സ്റ്റാലിനും മാവോയും മാത്രമല്ല ഉത്തരകൊറിയന്‍ സ്വേഛാധിപതി കിംഗ് ജോങ് ഉന്നും തരംഗമായിരിക്കുകയാണ്.
പാര്‍ട്ടിയുടെ നെടുങ്കണ്ടം ഏരിയയിലാണ് അരിവാള്‍ ചുറ്റിക നക്ഷത്രം അടങ്ങിയ പോസ്റ്ററുകളില്‍ കിംഗ് ജോങ് ഉന്‍ താരമായിരിക്കുന്നത്. ഡിസംബര്‍ 16-17 തീയതികളിലാണ് സമ്മേളനമെന്ന് കിംഗ് ജോംഗ് ഉന്നാങ്കിത ചെമല ഫ്ളക്സില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. മലയാളത്തിലെ ഒരു മാധ്യമമാണ് ഇത് പുറത്ത് കൊണ്ടുവന്നത്.
യേശു ക്രിസ്തുവും മദര്‍ തെരേസയും അല്ഫോണ്സാമ്മയും സ്വാമി വിവേകാനന്ദനുമടക്കം നിരവധി മതനേതാക്കളും സിപിഎം പോസ്റ്ററുകളില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ സംഭവത്തിലെ സത്യമെന്താണെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല.






