
തിരുവനന്തപുരം: ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ നേരില്‍ക്കണ്ടു സ്ഥിതി വിലയിരുത്തുന്നതിനായി പ്രധാനമാന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്തെത്തി. ലക്ഷദ്വീപിലെ ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോഡി ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്ക് പോയി. അവിടെ നിന്നും നാലരയോടെ മടങ്ങിയെത്തിശേഷം അദ്ദേഹം പൂന്തുറ സന്ദര്‍ശിക്കും.
പൂന്തുറ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് മോഡി ദുരന്തബാധിതരെ കാണുക. അതിനുശേഷം തൈക്കാട് ഗവ. ഹൗസില്‍ അവലോകന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇതിനിടെ പൂന്തുറയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ നിന്നും ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ ഒഴിവാക്കിയത് വിവാദമായി. പ്രധാനമന്ത്രിയെ വിമാനത്തവളത്തില്‍ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്നും റവന്യൂമന്ത്രിയെ ഒഴിവാക്കിയിരുന്നു.






