ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ക്കാന്‍ പോയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചേ പോകൂ, ജി. സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടും: സജി ചെറിയാന്‍

Authored by സ്വന്തം ലേഖകന്‍ | Last updated: 11 Apr 2026, 1:20 AM | 1 min read

Print
G. Sudhakaran's information will be released: Saji Cherian
ആലപ്പുഴ/ചെങ്ങന്നൂര്‍: കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയെ ഇനിയും ആക്രമിച്ചാല്‍ ജി. സുധാകരന്റെ കാര്യങ്ങള്‍ ഓരോന്നായി വെളിപ്പെടുത്തുമെന്നു മന്ത്രി സജി ചെറിയാന്‍. ഇനി നഷ്‌ടപ്പെടാന്‍ ഒന്നുമില്ല. കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ക്കാന്‍ പോയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചേ പോകൂ. ഞാന്‍ സുധാകരന്റെയും സുധാകരന്‍ എന്റെയും നിഴലായി നിന്ന കാലമാണത്‌. ഞാന്‍ പോയിട്ടുണ്ടെങ്കില്‍ സുധാകരനും കാണും.

ജി. സുധാകരനാണ്‌ സ്‌മാരകം കത്തിക്കാന്‍ പോയതെന്ന്‌ ഞാന്‍ പറഞ്ഞാലോ? ചെങ്ങന്നൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സജി ചെറിയാന്‍ ചോദിച്ചു.

സുധാകരന്‍ ഞങ്ങളെ വിട്ടേക്ക്‌. പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ വരരുത്‌. കെ.സി. വേണുഗോപാലിനും ചെന്നിത്തലയ്‌ക്കും വി.ഡി സതീശനും ഇല്ലാത്ത ആവേശമാണു സുധാകരന്‌. സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാല്‍ ആലപ്പുഴ കടലില്‍ ചാടി ചാകും. ആറു മാസം കൊണ്ട്‌ വേണുഗോപാല്‍ ഇത്‌ മനസിലാക്കും. ഞങ്ങളിതൊക്കെ അനുഭവിച്ചവരാണ്‌. സുധാകരനെ ആറ്‌ മാസത്തിനകം തള്ളി പറയേണ്ടിവരും. ആലപ്പുഴ കടപ്പുറത്ത്‌ പൊളിക്കാത്ത പാലത്തില്‍ കൂടി നടന്നു പോയി ചാടും. സുധാകരന്‍ ജയിച്ചാലും തോറ്റാലും വേണുഗോപാല്‍ ചെയ്‌തതിനുള്ളതൊക്കെ അനുഭവിക്കും. ജില്ലാ സെക്രട്ടറിയുടെ പോലും ജാതി പറഞ്ഞാണ്‌ സുധാകരന്‍ സംസാരിക്കുന്നത്‌. നാസര്‍ ഈഴവന്‍ ആണെന്ന്‌ പറയുന്നു. ഈഴവന്‌ സീറ്റ്‌ കൊടുത്തില്ല എന്ന ചര്‍ച്ച ഉയര്‍ത്താനാണിത്‌. സുധാകരന്‍ വഞ്ചനയും ചതിയും കാട്ടി. അതിനെല്ലാം അനുഭവിക്കാതെ പോകില്ല. കടുകുമണി സ്‌നേഹം പോലും പാര്‍ട്ടിയോടില്ല. സുജാതയെ അപമാനിച്ചതില്‍ സുധാകരന്റെ 5000 വോട്ട്‌ പോകും. എല്‍.ഡി.എഫിന്‌ ഏറ്റവും വലിയ ഭൂരിപക്ഷം അമ്പലപ്പുഴയിലാകും ഉണ്ടാകുക.

ഞാന്‍ മാഫിയ ആണെന്നാണു സുധാകരന്‍ പറയുന്നത്‌. കേരളത്തില്‍ ഒരാളും എന്നെക്കുറിച്ച്‌ അങ്ങനെ പറയില്ല. വായ്‌പയെടുത്താണ്‌ എച്ച്‌. സലാം വീട്‌ പണിതത്‌. ഞങ്ങളുടെ എം.എല്‍.എമാരില്‍ ആരാണ്‌ കോടീശ്വരന്മാര്‍? സുധാകരന്റെ ബാങ്ക്‌ ബാലന്‍സ്‌ പരിശോധിക്കണം.- സജി ചെറിയാന്‍ പറഞ്ഞു.


About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

അവളെ കണ്ടെത്തി; ചേതനയറ്റ്‌, 1500 അടി ആഴത്തില്‍

അവളെ കണ്ടെത്തി; ചേതനയറ്റ്‌, 1500 അടി ആഴത്തില്‍

കുംഭമേള പെണ്‍'കുട്ടിക്കല്യാണം': സി.പി.എം. നേതാക്കള്‍ വെട്ടില്‍!

കുംഭമേള പെണ്‍'കുട്ടിക്കല്യാണം': സി.പി.എം. നേതാക്കള്‍ വെട്ടില്‍!

മൂന്നു മുന്നണികള്‍ക്കും ഒരേസ്വരം ഞങ്ങള്‍ വരും, ഞങ്ങളേ വരൂ!

മൂന്നു മുന്നണികള്‍ക്കും ഒരേസ്വരം ഞങ്ങള്‍ വരും, ഞങ്ങളേ വരൂ!

മന്ത്രി സജി ചെറിയാന്റെ പ്രതികരണം തോല്‍വി ഉറപ്പിച്ചതിനു തെളിവ്‌: ലിജു

മന്ത്രി സജി ചെറിയാന്റെ പ്രതികരണം തോല്‍വി ഉറപ്പിച്ചതിനു തെളിവ്‌: ലിജു

സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ പോളിങ്‌; കോഴിക്കോട്ട്‌ മുന്നണികള്‍ ആത്മവിശ്വാസത്തില്‍

സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ പോളിങ്‌; കോഴിക്കോട്ട്‌ മുന്നണികള്‍ ആത്മവിശ്വാസത്തില്‍

ആ കത്ത്‌ വ്യാജം; എന്റേതെന്നു തെളിയിച്ചാല്‍ രാഷ്‌ട്രീയം അവസാനിപ്പിക്കും: സണ്ണി ജോസഫ്‌

ആ കത്ത്‌ വ്യാജം; എന്റേതെന്നു തെളിയിച്ചാല്‍ രാഷ്‌ട്രീയം അവസാനിപ്പിക്കും: സണ്ണി ജോസഫ്‌