ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന് മുന്നില്‍. നാലു പോസ്റ്റല്‍ വോട്ടുകളാണ് ഉണ്ടായിരുന്നത്. പോസ്റ്റല്‍ വോട്ടുകളില്‍ മൂന്നെണ്ണം ദിനകരനും, ഒരു പോസ്റ്റല്‍ വോട്ട് ഡിഎംകെ സ്ഥനാര്‍ത്ഥി മരുത് ഗണേഷും നേടി. ആദ്യ എണ്ണുന്ന പോസ്റ്റല്‍ വോട്ടുകളില്‍ ഡിഎംകെ യാണ് മുന്നില്‍.
19 റൗണ്ടുകളിലായി നടക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ വ്യക്തമായ ആധിപത്യം നേടി ടിടിവി ദിനകരനാണ് മുന്നില്‍. 412 വോട്ടുകള്‍ നേടി ദിനകരന് ലീഡ് ഉയര്‍ത്തുമ്പോള്‍, എഐഎഡിഎംകെ വിമതനായിട്ടാണ് ദിനകരന് മത്സരിക്കുന്നത്. എഐഎഡിഎംകെ ഔദ്യോഗിക സ്ഥനാര്‍ത്ഥി ഇ. മധുസൂദനന് 251 വോട്ടുകളുമായി രണ്ടാം സ്ഥാനത്താണ്. ഡഎംകെ സ്ഥാനാര്‍ത്ഥി മരുതു ഗണേഷ് മൂന്നാം സ്ഥാനത്താണ്. ബിജെപി സ്ഥാനാര്‍ത്ഥി അഞ്ചാം സ്ഥാനത്താണ്.
ഈ മാസം 21 നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 77.68 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഫലത്തെ സംബന്ധിച്ച ഏക എക്സിറ്റ്പോള്‍ ദിനകരന് മുന്നിലെത്തുമെന്നായിരുന്നു പ്രവചനം. എക്സിറ്റ് പോള്‍ പ്രവചനം ശരിവെയ്ക്കുന്ന രീതിയിലേയ്ക്കാണ് വോട്ടെണ്ണല്‍ നീങ്ങുന്നത്. ജയലളിതയുടെ മരണത്തോടെ തമിഴ്നാട് രാഷ്ര്ടീയത്തിലുണ്ടായിരിക്കുന്ന അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പാണ് ആര്.കെ. നഗറിലേത്.
ആര്‍കെ നഗറിന് പിന്നാലെ പശ്ചിമ ബംഗാളിലെ സബാങ്, അരുണാചല്‍ പ്രദേശിലെ പക്കേ കെസ്സാങ്, ഉത്തര്‍പ്രദേശിലെ സിക്കന്തര എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം ഇന്നു പത്തുമണിയോടെ പുറത്തുവരും.
എ.ഐ.എ.ഡി.എം.കെ.യിലെ ഇരുവിഭാഗങ്ങളും ഡി.എം.കെ.യും വാശിയോടെ പോരാടിയ തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. എഐഎഡിഎംകെ ഔദ്യോഗിക വിഭാഗത്തിന് വേണ്ടി പാര്‍ട്ടി പ്രസീഡിയം ചെയര്മാന് ഇ. മധുസൂദനനും ശശികല പക്ഷത്തിന് വേണ്ടി സഹോദരിയുടെ മകന് ടിടിവി ദിനകരനുമാണ് മത്സരിച്ചത്. ഡിഎംകെയുടെ മരുത് ഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ത്തി.
ദ്രാവിഡ പാര്‍ട്ടികളെ സംബന്ധിച്ച് നിര്‍ണായക ദിനത്തിലാണ് ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. ദ്രാവിഡ പാര്‍ട്ടിയുടെ സ്ഥാപകനും തമിഴ് വിമോചന പ്രസ്ഥാനത്തിന്റെ നേതാവുമായ തന്തൈ പെരിയാറിന്റെ ചരമദിനത്തിലാണ് ദ്രാവിഡ പാര്‍ട്ടികളുടെ പിന്‍ഗാമി ആരെന്ന് അറിയുക. സ്ത്രീകള്‍ ഏറ്റവുമധികം വോട്ടുചെയ്ത ഉപതെരഞ്ഞെടുപ്പും ഇതുതന്നെയാണ്.

Comments