ചെന്നൈ: ആര്.കെ. നഗറില്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പകുതിയായപ്പോള്‍ കേന്ദ്രത്തില്‍ സംഘര്‍ഷം. ആദ്യ ഘട്ട വോട്ടെണ്ണലില്‍ ദിനകരന്റെ വിജയപ്രതീക്ഷ പുറത്ത് വന്നതോടെയാണ് ഒരു വിഭാഗം എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയത്. ഇതേത്തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കുകയും അരമണിക്കൂറിന് ശേഷം പുനരാരംഭിക്കുകയും ചെയ്തു.
പണം നല്കി വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന് കാണിച്ചാണ് സംഘര്‍ഷമുണ്ടായത്. അക്രമാസക്തരായ ഇവര്‍ മൂന്ന് വോട്ടിങ് മെഷിനുകളും കസേരകളും തല്ലിത്തകര്‍ത്തു. ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ടിടിവി ദിനകരന് 5900 വോട്ടുകളുടെ ലീഡ് ചെയ്യുകയാണ്. ദിനകരന് 10000 വോട്ടുകള്‍ക്ക് മീതെ കയറുകയും ചെയ്തു. ഡിഎംകെ വിജയിക്കുമെന്ന് മിക്ക എക്സിറ്റ്പോള്‍ പ്രവചിച്ചിരുന്നതെങ്കില്‍ ഒരു എക്സിറ്റ് പോളില്‍ മാത്രമാണ് ദിനകരന്റെ വിജയമുണ്ടാകുമെന്ന് പറഞ്ഞത്.






