ചെന്നൈ: ചിഹ്നവും പാര്‍ട്ടിയുമല്ല, ജനങ്ങളാണ് തെരഞ്ഞെടുപ്പില്‍ പ്രധാനമെന്ന് ടി.ടി.വി. ദിനകരന്. തമിഴനാട് സര്‍ക്കാരിനെതിരായ ജനവിധിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഫലം പൂര്‍ണമായും പുറത്തുവന്നില്ലെങ്കിലും 14,083 വോട്ടുകളുടെ ഭൂരിപക്ഷം നേടി ഞെട്ടിച്ചിരിക്കുകയാണ്.
മൂന്ന് മാസത്തിനുള്ളില്‍ തമിഴ്നാട്ടിലെ മന്ത്രിസഭ താഴെ വീഴുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിലെ ജനങ്ങളുടെ മനസ്സാണ് ജനവിധിയില്‍ നിന്നും വ്യക്തമാവുന്നതെന്നും ശശികലപക്ഷനേതാവായ ദിനകരന് വ്യക്തമാക്കി. ജയലളിതയുടെ മണ്ഡലവും പാരമ്പര്യവും താന്‍ മുന്നോട്ട് കൊണ്ടുപോകുന്നത് കാണുവാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഫലം അനുസരിച്ച് ടി.ടി.വി. ദിനകരന്് 29267 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. 15184 വോട്ടുകളുമായി എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഇ. മധുസൂദനന് രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ച ഡിഎംകെ ഇപ്പോളും പതിനായിരം തൊട്ടിട്ടില്ല. ബിജെപി സ്ഥാനാര്‍ത്ഥി 500 വോട്ടുകള്‍ പോലും പിടിക്കാന്‍ സാധിച്ചിട്ടില്ല.






