ചെന്നൈ: ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥി ടി.ടി.വി.ദിനകരന് ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ മൂന്നാംഘട്ടത്തിലേയ്ക്ക് എത്തുമ്പോള്‍ ദിനകരന്റെ ലീഡ് 16875 കടന്നു കുതിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുന്പോള്‍ ദിനകരന് 34,346 വോട്ടും എഐഎഡിഎംകെ ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ഥിയും പാര്‍ട്ടി പ്രസീഡിയം ചെയര്‍മാനുമായ ഇ.മധുസൂദനന് 17,471 വോട്ടുമാണുള്ളത്. ഡിഎംകെ സ്ഥാനാര്‍ഥി മരുത് ഗണേഷിന് 9,206 വോട്ട് ലഭിച്ചിട്ടുണ്ട്. നോട്ടയേക്കാള്‍ താഴെ വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിരിക്കുന്നത്്. ഇതുവരെ 220 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ കറു നാഗരാജന് നേടാനായത്. നോട്ട ഇതോടെ 1000 വോട്ടുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
വിജയം ഉറപ്പിച്ചതോടെ ജനവിധിയില്‍ സന്തോഷമുണ്ടെന്ന് ടിടിവി ദിനകരന് പ്രതികരിച്ചു. തമിഴ് ജനതയുടെ മനസാണ് ആര്‍കെ നഗര്‍ ജനവിധിയെന്നും, ജനദ്രോഹ സര്‍ക്കാരിനെതിരെയാണ് ഈ വിജയമെന്നും ദിനകരന് തുറന്നടിച്ചു. മൂന്നു മാസത്തിനകം ഇപിഎസ് സര്‍ക്കാര്‍ താഴെ വീഴുമെന്നും ദിനകരന് പറഞ്ഞു.
ഭരണകക്ഷിയെന്ന നിലയില്‍ ഒപിഎസ്, പളനിസ്വാമി നേതൃത്വത്തിനു വളരെ പ്രധാനപ്പെട്ടതാണ് തെരഞ്ഞെടുപ്പ്. അണ്ണാ ഡിഎംകെയെ നിയന്ത്രിച്ചിരുന്ന മന്നാര്‍ഗുഡി സംഘത്തില്‍നിന്ന് പാര്‍ട്ടി പിടിച്ചശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ഇവിടെ നടന്നത്. ജയലളിതയുടെ മരണശേഷം മന്നാര്‍ഗുഡി സംഘവുമായി തെറ്റിയ പനീര്‍ശെല്‍വം പാര്‍ട്ടിയില്‍ പ്രതിപക്ഷ സ്വരമുയര്‍ത്തി പാര്‍ട്ടി പിളര്‍ത്തുകയായിരുന്നു.
അഴിമതികേസില്‍ ശശികല ജയിലിലേക്ക് പോയതിനുശേഷം പളനിസ്വാമിയും പനീര്‍ശെല്‍വവും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു. ഇരുനേതാക്കളും തെരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായാണ്. ഇരുവരും സ്ഥാനാര്‍ഥിയുടെ ഇടവും വലവും പ്രചാരണത്തിനുണ്ടായിരുന്നു. എഐഎഡിഎംകെ ഔദ്യോഗിക വിഭാഗത്തിനുവേണ്ടി പാര്‍ട്ടി പ്രസീഡിയം ചെയര്മാന് ഇ.മധുസൂദനനും വിമതവിഭാഗത്തിനുവേണ്ടി ശശികലയുടെ സഹോദരിയുടെ മകന് ടി.ടി.വി.ദിനകരനുമാണ് മത്സരിക്കുന്നത്. പ്രാദേശിക നേതാവ് മരുത് ഗണേഷായിരുന്നു ഡിഎംകെ. സ്ഥാനാര്‍ഥി.






