ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നോട്ടയ്ക്കും പിന്നിലായി നാണംകെട്ട തോല്‍വിയാണ് ബി.ജെ.പി ഏറ്റുവാങ്ങിയത്. ദ്രാവിഡ പാര്‍ട്ടികള്‍ നേരിട്ട് ഏറ്റുമുട്ടുന്ന തമിഴ്നാട്ടില്‍ വിജയമൊന്നും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും വോട്ട് വിഹിതം വര്‍ധിക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കേവലം 1368 വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്.
തമിഴ്നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്, ദേശീയ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജ എന്നിവര്‍ നേരിട്ട് നേതൃത്വം നല്‍കിയാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. കാരു നാഗരാജനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി. എന്നാല്‍ പ്രചരണങ്ങളൊന്നും ഏശിയില്ല. ബി.ജെ.പി നോട്ടയ്ക്ക് പിന്നിലാകുകയും ചെയ്തു. ജയലളിതയുടെ മണ്ഡലമെന്ന നിലയില്‍ മദശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പാണ് ആര്.കെ നഗറിലേത്. അതിനാല്‍ പാര്‍ട്ടിയെ നാണം കെടുത്തരുതെന്ന് അമിത് ഷാ സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ബി.ജെ.പി നാണംകെട്ടു. തമിഴ്നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളെ വെല്ലുവിളിക്കാന്‍ ബി.ജെ.പി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ആര്.കെ നഗര്‍ ഫലം വ്യക്തമാക്കുന്നത്. ദ്രാവഡി പാര്‍ട്ടികളില്‍ കേന്ദ്രീകൃതമായ രാഷ്ട്രീയം മടുത്തുവെങ്കിലും ബി.ജെ.പിയെ മൂന്നാം ബദലായി ജനങ്ങള്‍ കാണുന്നില്ലെന്നും ഈ ഫലം വ്യക്തമാക്കുന്നു.
ബി.ജെ.പി ഇത്ര ദയനീയ പരാജയം ഏറ്റുവാങ്ങാന്‍ കാരണം മെര്‍സല്‍ വിവാദവും കാരണമായെന്ന് വിലയിരുത്തല്‍. വിജയ് നായകനായ മെര്‍സല്‍ സിനിമയ്ക്കെതിരെ ബി.ജെ.പി രംഗത്ത് വന്നിരുന്നു. ചിത്രത്തില്‍ ജി.എസ്.ടിയേയും നോട്ട് നിരോധനത്തേയും വിമര്‍ശിക്കുന്ന സീനുകളാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായ മെര്‍സല്‍ വിവാദത്തില്‍ വിജയ്യെ ജോസഫ് വിജയ് എന്ന് വിളിച്ചു കൊണ്ടാണ് പ്രതിരോധം തീര്‍ത്തത്.
വിജയിയുടെ യഥാര്‍ത്ഥ പേര് ജോസഫ് വിജയ് എന്നാണെന്നും വിജയ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത് ക്രിസ്ത്യാനി ആയതിനാലാണെന്നുമായിരുന്നു ബി.ജെ.പി നേതാക്കളുടെ കണ്ടെത്തല്‍. രജനീകാന്ത് കഴിഞ്ഞാല്‍ ഏറ്റവുമധികം ആരാധകരുള്ള വിജയിക്കെതിരായ ആക്ഷേപം ആര്.കെ നഗറില്‍ ബി.ജെ.പിക്ക് തിരിച്ചടിയായെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.






