
ചെന്നൈ: രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ആര് കെ നഗര്‍ തെരഞ്ഞെടുപ്പില്‍ ശശികല പക്ഷം വിജയിക്കുന്നതോടെ വീണ്ടും എഐഎഡിഎംകെയില്‍ അധികാരതര്‍ക്കത്തിന് സാധ്യത. ആര്‍കെ നഗര്‍ പിടിക്കുന്നതിന് പിന്നാലെ രണ്ടില ചിഹ്നം കൂടി സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനകരന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏപ്രിലില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ ഔദ്യോഗിക പക്ഷത്തായിരുന്ന ടി.ടി.വി. ദിനകരന് ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. മറ്റേത് പ്രമുഖ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ലഭിക്കുന്ന ആളും സ്വീകാര്യതയുമാണു ദിനകരനു ലഭിച്ചത്. ഇതിന് പുറമെ തെരഞ്ഞെടുപ്പിന് തലേദിവസം ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ ദിനകര പക്ഷം പുറത്തുവിട്ടതും വിജയത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ജനങ്ങള്‍ക്കിടയില്‍ ഒരു സമ്മിശ്ര പ്രതികരണം ഉണ്ടാക്കുവാന്‍ ഇത് കാരണമായിട്ടുണ്ട്.
ഭരണകക്ഷിയായ ഒപിഎസ്, ഇപിഎസ് നേതൃത്വത്തിന് വളരെ വേണ്ടപ്പെട്ടതാണ് ഈ തെരഞ്ഞെടുപ്പ് വിധി. ജയലളിതയുടെ മരണത്തോടെ പാര്‍ട്ടി ഭരിച്ചിരുന്ന മന്നാര്‍കുടി സംഘത്തില്‍ നിന്നും പാര്‍ട്ടി സ്വന്തമാക്കിയതിന് ശേഷം നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഇതിലൂടെ അവര്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
അഴിമതിക്കേസില്‍ ശശികല ജയിലിലേക്കു പോയതിനുശേഷം പളനിസ്വാമിയും പനീര്‍ശെല്‍വവും തമ്മില്‍ അഭിപ്രായ വിത്യാസങ്ങള്‍ മറന്ന് ഒന്നിച്ചു. നിലവിലും അഭിപ്രായ വിത്യാസങ്ങളുണ്ടെങ്കിലും ദിനകരനെ ജയിപ്പിക്കാതിരിക്കുന്നതിനായി ഇരുവരും ആര്‍കെ നഗറില്‍ തെരഞ്ഞെടുപ്പിനെ കണ്ടതും ഒറ്റക്കെട്ടായാണ്. അതേസമയം, ഇവിടെ ഒരു തോല്‍വിയുണ്ടായാല്‍ അത് പാര്‍ട്ടിയില്‍ മറ്റൊരു പിളര്‍പ്പിനുതന്നെ കാരണമായേക്കുമെന്നും സൂചനയുണ്ട്.
തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം ജയിക്കുമെന്ന് പല എക്സിറ്റ് പോളുകളും വിലയിരുത്തിയ ഡിഎംകെയുടെ പരാജയമാണ്. പാര്‍ട്ടി അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് ക്ഷിണമുണ്ടാക്കും. 2ജി സ്പക്ര്ടം കേസിലെ അനുകൂല വിധി അടക്കം തെരഞ്ഞെടുപ്പ് അന്തരീക്ഷം അനുകൂലമായിരുന്നിട്ടും ഡിഎംകെയുടെ വോട്ടുകള്‍ എവിടെ പോയെന്ന ചോദ്യത്തിനും സ്റ്റാലിന് മറുപടി പറയേണ്ടി വരും.






