
ന്യൂഡല്‍ഹി: മുഖ്യശത്രുവായ ഛോട്ടാരാജനെ തട്ടാന്‍ തീഹാര്‍ ജയിലിലും ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനിയുടെ ശ്രമം. ഛോട്ടാരാജന്റെ ജീവന് ഭീഷണി ഉയരുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് ജയിലിലെ സുരക്ഷ കൂട്ടി. രാജനെ കൊല്ലാനുള്ള നീക്കം ഇനിയും അവസാനിപ്പിച്ചിട്ടില്ലാത്ത ദാവൂദ് സംഘം ഇത്തവണ ജയിലില്‍ കിടക്കുന്ന ഡല്‍ഹിയിലെ ഗുണ്ടാത്തലവന് നീരജ് ബവാനിയെ ഉപയോഗിച്ചാണ് ഇത്തവണ ശ്രമം നടത്തിയത്.
വിവരം നേരത്തേ തന്നെ മണത്തറിഞ്ഞ ജയില്‍ അധികൃതര്‍ ബവാനിയെ മറ്റൊരു ഏകാന്തതടവിലേക്ക് മാറ്റുകയും ഛോട്ടാരാജനുള്ള സുരക്ഷ കൂട്ടുകയും ചെയ്തിട്ടുണ്ട്. രാജനെ തട്ടാനുള്ള ഡി കമ്പനിയുടെ പുതിയ പദ്ധതി ബവാനയുടെ ജയിലിലുള്ള ഒരു സഹായി മറ്റൊരാളുമായി ചര്‍ച്ച ചെയ്തതിലൂടെയാണ് പുറത്തായത്. വിവരം കിട്ടിയ ഉടന്‍ തന്നെ ഏജന്‍സി അത് രാജന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ബവാനയെയും രാജനെയും ഒരേ ജയിലിലെ രണ്ടു സെല്ലുകളിലാണ് പാര്‍പ്പിച്ചിരുന്നത്.
വിവരം പുറത്തായതോടെ ബവാനയെ തനിച്ചുള്ള സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരെയും മാറ്റുന്നതിന് ഏതാനും ദിവസം മുമ്പ് ബവാനയുടെ സെല്ലില്‍ നിന്നും ഒരു മൊബൈല്‍ഫോണ്‍ കണ്ടെത്തിയിരുന്നു. രാജനെ മുംബൈയിലെയോ മഹാരാഷ്ട്രയിലെ മറ്റേതെങ്കിലും ജയിലിലോ പാര്‍പ്പിക്കുന്നതിന് പകരം തീഹാറില്‍ തന്നെ പാര്‍പ്പിച്ചത് ദാവൂദിന്റെ നെറ്റ്വര്ക്കിന് എത്താന്‍ കഴിയാത്ത തരം ഉന്നതമായ സുരക്ഷയുണ്ട് എന്നതിനാലാണ്.
നവംബര്‍ പകുതിയില്‍ ബവാനയുടെ സഹായി ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തു വന്നതോടെയാണ് രാജനെ വധിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം തുടങ്ങിയത്. ദിവസങ്ങള്‍ക്ക് ശേഷം ഈ സഹായി മറ്റൊരു ഗ്യാംഗ് മെമ്പറുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. തനിക്ക് വലിയ ജോലികള്‍ ഏറ്റെടുക്കാനാകുമെന്ന വീമ്പിളക്കാന്‍ വിവരം മദ്യപിക്കുന്ന സമയത്ത് പറയുകയായിരുന്നു.
രാജനെ വധിക്കുക എന്നത് ഡി കമ്പനിക്ക് ഏറ്റവും പ്രാമുഖ്യമായ വിഷയമാണ്. 1993 മുംബൈ സ്ഫോടനത്തിന് ശേഷം ഡി കമ്പനി വിട്ട ഛോട്ടാരാജനെ വീഴ്ത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന അവര്‍ പുറംപണി കരാറില്‍ തന്നെ ഏര്‍പ്പെട്ടിരിക്കുകയാണ് എന്നാണ് കേള്‍ക്കുന്നത്. രാജന് മേല്‍ ആദ്യ ശ്രമം നടന്നത് ബാങ്കോക്കിലെ സുഖുംവിത് സോയി ഏരിയയിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു. നാലംഗസംഘം രാജന്റെ താമസസ്ഥലത്തേക്ക് ഇരച്ചുകയറി വെടിവെയ്ക്കുകയായിരുന്നു. എന്നാല്‍ ജനാലവഴി രാജന് രക്ഷപ്പെട്ടു. ഛോട്ടാ ഷക്കീല്‍ പദ്ധതിയിട്ട ഈ കൊലപാതക ശ്രമത്തില്‍ രാജന്റെ സഹായി രോഹിത് വര്‍മ്മ കൊല്ലപ്പെട്ടു. രാജന്റെ ഏറ്റവും അടുത്ത അനുയായി ശരത്ഷെട്ടി നല്കിയ വിവരം അനുസരിച്ചായിരുന്നു ഷക്കീല്‍ ശ്രമം നടത്തിയത്. ശരത് ഷെട്ടി പിന്നീട് രാജന്റെ ആളിനാല്‍ കൊല്ലപ്പെടുകയും ചെയ്തു.
ബാങ്കോക്കില്‍ നിന്നും പിന്നീട് ഗള്‍ഫിലേക്ക് ചേക്കേറിയ രാജന് ഓസ്ട്രേലിയയിലേക്ക് പോയി. അവിടെ ഏഴു വര്‍ഷത്തോളം അവിടെ കഴിഞ്ഞ ശേഷം എന്നാല്‍ അബദ്ധത്തില്‍ രാജന്റെ ഒളിത്താവളം 2015 ഏപ്രിലില്‍ അബദ്ധത്തില്‍ പറഞ്ഞുപോയി. ഇതിന് പിന്നാലെ ഷക്കീല്‍ നേരിട്ടും അല്ലാതെയും ഒട്ടേറെ ശ്രമങ്ങള്‍ രാജനെ കൊല്ലാന്‍ നടത്തുകയും ചെയ്തു. ആറു മാസത്തിന് ശേഷം രാജനെ ഇന്തോനേഷ്യന്‍ പോലീസ് ബാലിയില്‍ വെച്ച് രാജനെ അറസ്റ്റ് ചെയ്തു. ഇവിടെ ഷക്കീല്‍ ഒരു വാടകക്കൊലയാളികളെ വിളിക്കുകയും അയാള്‍ ഒരു റിപ്പോര്‍ട്ടറുടെ വേഷത്തില്‍ എത്തിയെങ്കിലും കൊല്ലാനായില്ല. അതിന് ശേഷം തീഹാര്‍ ജയിലിലേക്ക ഇന്ത്യാ ഗവണ്മെന്റ് തായ് ഗവണ്മെന്റില് നിന്നും വാങ്ങി പാര്‍പ്പിക്കുകയായിരുന്നു.
തീഹാര്‍ ജയിലിലായെങ്കിലും രാജനെതിരേ വധശ്രമങ്ങള്‍ ഷക്കീല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. ക്രിമിനലുകള്‍ വഴി പല ശ്രമങ്ങള്‍ നടത്തി. രാജന് കിടക്കുന്ന പ്രത്യേക സെല്ലിലുള്ള നാലു ക്രിമിനലുകള്‍ക്കായി ഒരു ലക്ഷം രൂപ രണ്ടു തവണ അയയ്ക്കുകയുണ്ടായി. ഡി കമ്പനിയുടെ നിര്‍ദേശപ്രകാരം കൃത്യം നടത്താനിരിക്കെ ഇവര്‍ തന്നെ 2017 ല്‍ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടിരുന്നു.






