More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പ്രണയാഭ്യര്‍ഥന തള്ളി; യുവാവ് പ്രതിശ്രുതവരന് സ്വകാര്യചിത്രങ്ങള്‍ അയച്ചു ; വധുവും കുടുംബവും വിവാഹത്തിന് തൊട്ടുമുമ്പ് ആത്മഹത്യചെയ്തു

Authored by Web Desk | Last updated: 24 Jun 2026, 12:54 PM | 1 min read

Print
പ്രണയാഭ്യര്‍ഥന തള്ളി; യുവാവ് പ്രതിശ്രുതവരന് സ്വകാര്യചിത്രങ്ങള്‍ അയച്ചു ; വധുവും കുടുംബവും വിവാഹത്തിന് തൊട്ടുമുമ്പ് ആത്മഹത്യചെയ്തു
മൈസൂര്‍: പ്രതിശ്രുതവരന് വധുവിന്റെ സ്വകാര്യ ചിത്രങ്ങളും സന്ദേശവും പ്രണയം നിരസിക്കപ്പെട്ട യുവാവ് അയച്ചുകൊടുത്തതിനെ തുടര്‍ന്ന് വിവാഹത്തിന് തൊട്ടുമുമ്പ് യുവതിയും കുടുംബവും ജീവനൊടുക്കി. മൈസൂരില്‍ നടന്ന സംഭവത്തില്‍ ജൂണ്‍ 24-ന് വിവാഹം നടക്കാനിരുന്ന 21 വയസുകാരിയായ രക്ഷയും അവളുടെ മാതാപിതാക്കളായ ശിവണ്ണ (54), നാഗരത്‌ന (44) എന്നിവരുമാണ് വിഷം കഴിച്ച് മരിച്ചത്.


മുന്‍പ് രക്ഷയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും, എന്നാല്‍ യുവതിയും കുടുംബവും നിരസിക്കുകയും ചെയ്ത ഉല്ലാസ് ഗൗഡ എന്ന യുവാവ് രക്ഷയുടെ ചില സ്വകാര്യ ചിത്രങ്ങളും സന്ദേശങ്ങളും അവളുടെ പ്രതിശ്രുത വരന് അയച്ചുകൊടുത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.


ഉല്ലാസ് ഗൗഡ നിരന്തരം രക്ഷയെയും കുടുംബത്തെയും ശല്യം ചെയ്തിരുന്നു. ജൂണ്‍ 21-ന് രക്ഷയുടെ മാതാപിതാക്കള്‍ ഉല്ലാസിനെയും അവന്റെ മാതാപിതാക്കളെയും വീട്ടിലേക്ക് വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്‍കുകയും, ഉള്ളാസിന്റെ ഫോണിലുണ്ടായിരുന്ന ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. എന്നാല്‍ തന്റെ പക്കല്‍ ബാക്കിയുണ്ടായിരുന്ന ചില ചിത്രങ്ങള്‍ ഉല്ലാസ് അന്നുരാത്രി തന്നെ രക്ഷയുടെ പ്രതിശ്രുത വരന് അയച്ചുകൊടുക്കുകയും വരന്റെ വീട്ടുകാര്‍ രക്ഷയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും ചെയ്തു.


പ്രശ്‌നങ്ങള്‍ വഷളായതോടെ രക്ഷയുടെ കുടുംബം കടുത്ത മാനസികവിഷമത്തില്‍ ആകുകയും തുടര്‍ന്ന് കുടുംബം ആത്മഹത്യ ചെയ്യുകയുമായിരുന്നു. തങ്ങളുടെ മരണത്തിന് കാരണം ഉല്ലാസ് ഗൗഡയാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ പ്രതി ഉല്ലാസ് ഗൗഡയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീക സമ്മര്‍ദ്ദമേറുമ്പോള്‍ വിദഗ്ദ്ധരെ സമീപിക്കുക)


Tags

  • suicide
  • love

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എസ്‌എഫ്‌ഐ മാർച്ചിനിടെ ബാരിക്കേഡിൽ കുടുങ്ങി പൊലീസുകാരന്റെ കൈവിരൽ അറ്റു

എസ്‌എഫ്‌ഐ മാർച്ചിനിടെ ബാരിക്കേഡിൽ കുടുങ്ങി പൊലീസുകാരന്റെ കൈവിരൽ അറ്റു

യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസിന് മുന്നില്‍ കീഴടങ്ങി ; വിദ്യാഭ്യാസമന്ത്രിക്ക് മനസ്സാക്ഷിക്കുത്തെന്ന് പ്രതിപക്ഷം

യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസിന് മുന്നില്‍ കീഴടങ്ങി ; വിദ്യാഭ്യാസമന്ത്രിക്ക് മനസ്സാക്ഷിക്കുത്തെന്ന് പ്രതിപക്ഷം

ആര്‍ത്തവ ശുചിത്വം പാലിക്കാനാകില്ലെന്ന വിലയിരുത്തൽ; മാനസിക വെല്ലുവിളി നേരിടുന്ന 23 കാരിയുടെ ഗര്‍ഭപാത്രം നീക്കാന്‍ അനുമതി നൽകി കോടതി

ആര്‍ത്തവ ശുചിത്വം പാലിക്കാനാകില്ലെന്ന വിലയിരുത്തൽ; മാനസിക വെല്ലുവിളി നേരിടുന്ന 23 കാരിയുടെ ഗര്‍ഭപാത്രം നീക്കാന്‍ അനുമതി നൽകി കോടതി

ഭർത്താവിനെ തേടി അലയുന്ന ഭാര്യയുടെ കഥ അറിയാം; വിജയ്‌യെ ചെളിവാരിയെറിഞ്ഞ് ഉദയനിധി സ്റ്റാലിൻ

ഭർത്താവിനെ തേടി അലയുന്ന ഭാര്യയുടെ കഥ അറിയാം; വിജയ്‌യെ ചെളിവാരിയെറിഞ്ഞ് ഉദയനിധി സ്റ്റാലിൻ

പി.എം ശ്രീ പദ്ധതി; നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കടുത്ത വാദപ്രതിവാദം

പി.എം ശ്രീ പദ്ധതി; നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കടുത്ത വാദപ്രതിവാദം

വാണിയപ്പാറ പള്ളിയിലെ ദുരൂഹതയ്ക്ക് തിരശ്ശീല വീഴുന്നു; കല്ലറയിൽ ഉള്ളത് 2 മൃതദേഹം മാത്രം; പായപൊതിഞ്ഞ നിലയിൽ കണ്ടത് ജയിംസിന്റെ മൃതദേഹമാണെന്ന് റിപ്പോർട്ട്

വാണിയപ്പാറ പള്ളിയിലെ ദുരൂഹതയ്ക്ക് തിരശ്ശീല വീഴുന്നു; കല്ലറയിൽ ഉള്ളത് 2 മൃതദേഹം മാത്രം; പായപൊതിഞ്ഞ നിലയിൽ കണ്ടത് ജയിംസിന്റെ മൃതദേഹമാണെന്ന് റിപ്പോർട്ട്