
തിരുവനന്തപുരം : ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി കണക്കാക്കി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന്. സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ തൃപ്തനല്ലെന്നും കേന്ദ്ര സംഘത്തെ ആവശ്യങ്ങള്‍ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഹസന് പറഞ്ഞു. ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നും മരിച്ചവരുടെയും കാണാതായവരുടെയും കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യു.ഡി.എഫ് പ്രതിനിധി സംഘം കേന്ദ്രത്തിന് നിവേദനം കൈമാറിയി.
കഴിഞ്ഞ ദിവസമാണ് ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം സംസ്ഥാനത്ത് എത്തിയത്. കേന്ദ്ര ആഭ്യന്തര വകുപ്പില്‍ ദുരന്ത നിവാരണത്തിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലികിന്റെ നേതൃത്വത്തലുള്ള ആറംഗ സംഘമാണ് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നത്.
പൂന്തുറയില്‍ സന്ദര്‍ശനം നടത്തിയ സംഘം ഇടവക പ്രതിനിധികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും തീരപ്രദേശവും മത്സ്യത്തൊഴിലാളികളുടെ വീടുകളും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.






