
ന്യൂഡല്‍ഹി: മാലേഗാവ് സ്ഫോടനക്കേസില്‍ സാധ്വി പ്രജ്ഞ സിങ് ഠാക്കൂറിനും കേണല്‍ പുരോഹിതനും അടക്കം ആറ് പ്രതികള്‍ക്കെതിരായ മക്കോക്ക കോടതി ഒഴിവാക്കി. യുഎപിഎയിലെ ഒരു വകുപ്പും ഒഴിവാക്കിയിട്ടുണ്ട്. പ്രതിജ്ഞ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ അപേക്ഷയിലാണ് നടപടി.
സാധ്വി പ്രജ്ഞ സിങ് ഠാകുര്‍, സന്യാസി ദയാനന്ദ് പാണ്ഡെ, ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ എന്നിവരടക്കം 11 പേര്‍ക്കെതിരെ മകോക്ക, യുഎപിഎ, ഐപിസി നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് എ.ടി.എസ് കുറ്റപത്രം സമര്‍പ്പിച്ചത്.
എന്നാല്‍, പിന്നീട് കേസ് ഏറ്റെടുത്ത എന്‍.ഐ.എ പ്രജ്ഞ സിങ് അടക്കം ആറു പേര്‍ക്കെതിരെ എ.ടി.എസ് കണ്ടെത്തിയ തെളിവുകള്‍ പര്യാപ്തമല്ലെന്ന് പറഞ്ഞ് രോഹിത് അടക്കം ശേഷിച്ച പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്.
മലേഗാവില്‍ 2008 സെപ്റ്റംബര്‍ 29 നുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്.






