
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 53% കുട്ടികളും ഏതെങ്കിലും വിധത്തിലുള്ള ലൈംഗിക ചൂഷണത്തിന് ഇരകളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വേ. ബുധനാഴ്ച രാജ്യസഭയില്‍ സമര്‍പ്പിച്ച സര്‍വ്വേയിലാണ് ഈ കണക്കുകള്‍. വനിതാ ശിശു വികസന മന്ത്രാലയം 2007ല്‍ നടത്തിയ പഠനത്തിലാണ് ഈ കണക്കുകള്‍ ലഭിച്ചതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹാന്‍സ്രാജ് ആഹിര്‍ രാജ്യസഭയില്‍ അറിയിച്ചു. 13 സംസ്ഥാനങ്ങളില്‍ നിന്ന് 13000 കുട്ടികളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വ്വേ.
സര്‍വ്വേയില്‍ പങ്കെടുത്ത കുട്ടികളില്‍ 21.90 ശതമാനം കുട്ടികള്‍ കടുത്ത ലൈംഗിക ആക്രമണത്തിന് വിധേയമായിട്ടുണ്ട്. 53 ശതമാനം പേര് വിവിധങ്ങളായ ലൈംഗിക ചൂഷണങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. അമ്പത് ശതമാനത്തോളം കുട്ടികളും നേരിട്ട് പരിചയമുള്ളവരില്‍ നിന്ന് പീഡനത്തിനിരയായത്.
തെരുവുകളില്‍ കഴിയുന്നതും, തൊഴിലെടുക്കുന്ന സ്ഥാപനങ്ങളുടെ സംരക്ഷണയില്‍ കഴിയുന്നതുമായ കുട്ടികളാണ് ഏറ്റവും കൂടുതലായി ചൂഷണത്തിന് വിധേയരായിരിക്കുന്നത്. അസം, മിസ്സോറാം, ഡല്‍ഹി, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കേരളം എന്നിവിടങ്ങളിലായിരുന്നു സര്‍വ്വേ.






