
ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി. മംഗലം സ്വദേശി മനീഷ് (28) ആണ് മരിച്ചത്. സംഭവത്തിൽ ബന്ധുവായ റോബിൻ (26) ആണ് പ്രതി.
റോബിന്റെ ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. ഏറെ നാളുകളായി റോബിനും ഭാര്യയും അകന്നു കഴിയുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






