
ന്യൂഡല്ഹി: കല്ക്കരി കുംഭകോണ കേസില് മുന് ഝാര്ഖണ്ഡ് മുഖ്യമന്ത്രി മധു കോഡയെ ശിക്ഷിച്ച സി.ബി.ഐ വിചാരണ കോടതിയുടെ വിധി ഡല്ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നു വര്ഷം ജയില്ശിക്ഷയും 25 ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി മധു കോഡയ്ക്ക് ശിക്ഷ വിധിച്ചിരുന്നത്. ഇത് ചോദ്യം ചെയ്ത് സമര്പ്പിച്ച അപ്പീലിലാണ് സ്റ്റേ. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 22 വരെ മധു കോഡ രാജ്യം വിട്ടുപോകാന് പാടില്ലെന്നും ഹൈക്കോടതി നിര്ദേശിച്ചു.
ഝാര്ഖണ്ഡിലെ കല്ക്കരി പാടം കൊല്ക്കൊത്ത ആസ്ഥാനമായുള്ള വിനി അയണ് ആന്റ് സ്റ്റീല് ഉദ്യോഗ് എന്ന കമ്പനിക്ക് നല്കിയതില് ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷിച്ചത്. വിചാരണ കോടതി തന്നെ കോഡയ്ക്ക് ജനുവരി 18 വരെ ജാമ്യവും അനുവദിച്ചിരുന്നു.
കോഡയ്ക്കു പുറഗേ വിനി അയണ് ആന്റ് സ്റ്റീല് കമ്പനി, മുന് കല്ക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത, മുന് ഝാര്ഖണ്ഡ് ചീഫ് സെക്രട്ടറി എകെ ബസു, കോഡയുടെ സന്തതസഹചാരി വിജയ് ജോഷി എന്നിവര്ക്കുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ചോദ്യം ചെയ്ത് കമ്പനിയും വിജയ് ജോഷിയും സമര്പ്പിച്ചിരിക്കുന്ന അപ്പീല് അടുത്ത ദിവസം പരിഗണിക്കും.







Comments