പൂനെ: ദളിത് റാലിക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് മുംബൈയില്‍ പ്രക്ഷോഭം. നഗരത്തിലിറങ്ങിയ ദളിതര്‍ റോഡുകള്‍ തടഞ്ഞു. ഗതാഗതം സ്തംഭിച്ചു. സ്കൂളുകളും കോളജുകളും അടച്ചു. ഇതോടെ നഗരത്തില്‍ നാലില്‍ കൂടുതല്‍ പേര് കൂട്ടം കൂടുന്നത് നിരോധിച്ച് പോലീസ് നിര്‍ദേശം നല്കി. വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാരില്‍ ഒരാള്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു.
ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ രാവിലെമുതല്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. എന്നാല്‍ ഉച്ചയ്ക്കു ശേഷം സാധാരണ നിലയില്‍ ആയി. പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് പോലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ചെംബര്‍ നകയില്‍ ഇപ്പോഴും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ആശങ്കപ്പെടാനില്ല. നവമാധ്യമങ്ങളിലൂടെ പ്രചാരണങ്ങള്‍ നടത്തരുതെന്ന് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച പൂനെയില്‍ നടന്ന ഭീമ കൊറിഗണ് യുദ്ധത്തിന്റെ 200 വാര്‍ഷിക അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ പോയ ദളിതര്‍ക്കു നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്നത്തെ റോഡ് ഉപരോധം. 1818ല്‍ നടന്ന ഈ യുദ്ധത്തില്‍ ദളിതരുടെ സഹായത്തോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി മേല്സമുദായക്കാരായ പെഷ്വാ പട്ടാളത്തെ തോല്‍പ്പിച്ചിരുന്നു. വിജയ് ദിവസ് ആയാണ് ഈ ദിവസം ദളിതര്‍ ആഘോഷിക്കുന്നത്.

ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയവര്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചയാള്‍ ദളിത് സമുദായക്കാരനാണെന്ന് പോലീസ് പറയുന്നു. സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ പൂനെ-അഹമ്മദ്നഗര്‍ ഹൈവേ പോലീസ് തടഞ്ഞിരുന്നു.
ഇന്നലെ തുടങ്ങിയ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകാണ്. നൂറുകണക്കിന് വാഹനങ്ങള്‍ ഇതിനകം തന്നെ കത്തിച്ചതായാണ് റിപ്പോര്‍ട്ട്. പലയിടത്തും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയില്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ ദളിത് പ്രക്ഷോഭ നായകന് ജിഗ്നേഷ് മേവാനി നാളെ മുംബൈയില്‍ എത്തിയേക്കും.

Comments