
മുംബൈ: മഹാരാഷ്ട്രയിലെ പൂനൈയില്‍ ഉണ്ടായ വര്‍ഗീയ കലാപത്തിന്റെ തീ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കുന്നു. മുംബൈയിലേക്കും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലേക്കാണ് കലാപം വ്യാപിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാതലത്തില്‍ ദളിത് സംഘടനകള്‍ മഹാരാഷ്ട്രയില്‍ ബന്ദ് നടത്തുകയാണ്.
സംഘര്‍ഷത്തെ തുടര്‍ന്ന് താനെ അടക്കമുള്ള പ്രദേശങ്ങളില്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. താനെ അടക്കമുള്ള പ്രദേശങ്ങളില്‍ പോലീസ് ബറ്റാലിയനുകളെ നിര്‍ത്തിയിട്ടുമുണ്ട്. ദബ്ബാവാലകളും ജോലി ചെയ്യാതെ മാറി നില്‍ക്കുകയാണ്. ഏതൊരു സാഹചര്യത്തിലും പണിമുടക്കാത്ത വിഭാഗമായിരുന്നു മഹാരാഷ്ട്രയിലെ ദബ്ബാവാലകള്
ജാനുവരി ഒന്ന് തിങ്കളാഴ്ച മുതലാണ് സംഘര്‍ഷം ഉടലെടുക്കുന്നത്. മുംബൈയുടെ മൂന്ന് ലോക്കല്‍ ട്രെയിന്‍ പാതകളിലൊന്നായ ഹാര്‍ബര്‍ ലൈനില്‍ ദളിത് പ്രതിഷേധം മൂലം ഗതാഗതം നടസ്സപ്പെട്ടു. 160 ബസ്സുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ട്. മഹാരാഷ്ട്രയിലെ ചെമ്പൂര്, മാന്‍ഖുര്‍ദ്, ഗോവണ്ടി, മുളുണ്ട്, നവി മുംബൈ ഭാഗങ്ങളില്‍ കടകള്‍ അടപ്പിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്കൂളുകളും നേരത്തെ അടച്ചിരുന്നു.
ബ്രിട്ടീഷ് യുദ്ധവിജയം ആഘോഷിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ദളിത്-മറാത്ത ഏറ്റുമുട്ടലിന് കാരണമായത്. ഇതിനിടെ ദളിത് സമരത്തെ അനുകൂലിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന വിവാദമായി.
1818 ജനുവരി 1ന് ദളിത് വിഭാഗക്കാരുടെ പട്ടാള യൂണിറ്റുകള്‍ ഉള്‍പ്പെട്ട ബ്രീട്ടീഷ് സേന മറാത്ത വിഭാഗക്കാരെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയിരുന്നു. ഭീമ കോറേഗാവ് എന്നറിയപ്പെടുന്ന യുദ്ധത്തിന്റെ 200-ാം വാര്‍ഷികം അഞ്ച് ലക്ഷത്തോളം ആളുകളെ രംഗത്തിറക്കി ദളിത് സംഘടനകള്‍ ആഘോഷിച്ചിരുന്നു. ഇതിനിടയില്‍ ക്ഷേത്രം ആരോ തകര്‍ത്തു ഇതാണ് പിന്നീട് ഈ തര്‍ക്കത്തിലേക്ക് മാറിയത്. സംഘര്‍ഷത്തില്‍ ഒരു ദളിത് യുവാവ് കൊല്ലപ്പെടുകയും ചെയ്തിരുന്നു.






