
കൊച്ചി: കടവന്ത്ര പോലീസ് സ്റ്റേഷന് വളപ്പിലെ കെട്ടിടത്തില്‍ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുളവുകാട് സ്വദേശി പി.എം തോമസ് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കെട്ടിടത്തിലെ ഹുക്കില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തോമസിനെതിരായ വിജിലന്‍സ് കേസില്‍ ഇന്ന് വിചാരണ ആരംഭിക്കാനിരിക്കേയാണ് മരണം. അതുകൊണ്ട് തന്നെ ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. 2008ല്‍ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് തോമസിനെതിരെ കേസെടുത്തിരുന്നില്ല.
മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. ഇന്നലെ ഡ്യുട്ടി കഴിഞ്ഞ് മടങ്ങിയ തോമസ് രാത്രി സ്റ്റേഷനില്‍ മടങ്ങിയെത്തിയിരുന്നു. സഹപ്രവര്‍ത്തകരുമായി ഏറെ നേരം സംസാരിച്ചിരുന്ന തോമസ് പുലര്‍ച്ചെയാണ് പുറത്തേക്ക് പോയത്.






