
ന്യുഡല്‍ഹി: ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്കെതിരെ എന്‍ഫോഴ്്മെന്റ് ഡയറക്ടറേറ്റ് രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇന്ന് കുറ്റപത്രം നല്‍കിയത്. ആദ്യകുറ്റപത്രം ഡിസംബര്‍ 23ന് സമര്‍പ്പിച്ചിരുന്നു.
ഭാരതിയും ഭര്‍ത്താവ് ശൈലേഷ് കുമാറും ഉള്‍പ്പെട്ട കേസില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ ഫാംഹൗസില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയിരുന്നു. ദക്ഷിണ ഡല്‍ഹിയിലെ ബിജ്വാസനിലാണ് ഇവരുടെ പാലം ഫാംസ് സ്ഥിതി ചെയ്യുന്നത്.
എംഎസ് മിഷേല്‍ പാക്കേഴ്സ് ആന്റ് പ്രിന്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിുള്ള ഫാം ഹൗസ് ഭാരതിയുടെയും ഭര്ത്താവിന്റെതുമാണെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. 2008-09 വര്‍ഷത്തില്‍ 1.2 കോടി രൂപ മുടക്കിയാണ് ഫാം ഹൗസ് വാങ്ങിയത്. കള്ളപ്പണം വെളുപ്പിക്കുകയാണ് ഇതുവഴി ചെയ്തത്. കൂടാതെ കടലാസ് കമ്പനികളുടെ പേരില്‍ കോടികണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായും എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാം കേസില്‍ ലാലു പ്രസാദിനെതിരായ ശിക്ഷാവിധി ഇന്ന് സിബി.ഐ കോടതി പ്രഖ്യാപിക്കാനിരിക്കേയാണ് മകളും നിയമക്കുരുക്കില്‍ പെടുന്നത്. കാലിത്തീറ്റ കേസില്‍ ലാലു കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടിരുന്നു.






