
മുംബൈ: ദേശീയ ട്വന്റി-20 ക്രിറ്റ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ലെന്ന് എം.എസ് ധോണി. ജാര്‍ഖണ്ഡ് ക്രിക്കറ്റ് സെക്രട്ടറിക്കയച്ച കത്തിലൂടെയാണ് ധോണി കളിക്കാനില്ലെന്ന് അറിയിച്ചത്.
ഇതോടെ ധോണിയെ വീണ്ടും കളിക്കളത്തില്‍ കാണാമെന്ന ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. ജനുവരി 7 മുതല്‍ 27 വരെയാണ് ട്വന്റി20 ടൂര്‍ണമെന്റ്. നിലവില്‍ സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പര്യടനത്തിലും ധോണിയില്ല. അതേസമയം ഫെബ്രുവരി ഒന്നിന് തുടങ്ങുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പര്യടനത്തില്‍ ധോണി കളിച്ചേക്കും.






