
കൊച്ചി: കൊട്ടക്കമ്പൂരിലെ ഭൂമി പ്രശ്നത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. രണ്ടു മാസത്തിനകം കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കണം. മാര്‍ച്ച് 10ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അതിനു കഴിയില്ലെങ്കില്‍ വേറെ ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കും. പോലീസിന് ഇനിയൊരു അവസരം നീട്ടി നല്‍കില്ല. മാര്‍ച്ച് 12ന് കേസ് വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റീസ് കെമാല്‍ പാഷയുടെ ബെഞ്ച് വ്യക്തമാക്കി.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് നേരത്തെ ഒരു മാസത്തെ സമയം നല്‍കിയിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാതെ വന്നതോടെയാണ് ഇനിയും സമയം നീട്ടി നല്കാന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്.
കൊട്ടക്കമ്പൂരില്‍ ഭൂമി നഷ്ടപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് തൊടുപുഴ സെഷന്‍സ് കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഇരകളുടെ രഹസ്യമൊഴി എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും അതിനു ശേഷമായിരിക്കും അന്്വേഷണം പൂര്‍ത്തീകരിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.





