
അഹമ്മദാബാദ്: ഉത്തരേന്ത്യയില്‍ ഗോവധ നിരോധനം ശക്തമായതോടെ കാലികള്‍ നിരത്തുകള്‍ കയ്യടക്കുന്നു. റണ്‍വേയില്‍ പശു കിടക്കുന്നതിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചു വിടേണ്ട സ്ഥിതിയില്‍ വരെ കാര്യങ്ങള്‍ എത്തി. ഉപേക്ഷിക്കപ്പെട്ട കാലികളെ കൊണ്ട് നിരത്തുകള്‍ നിറഞ്ഞ അവസ്ഥയാണ്.
വിമാനം റണ്‍വേ ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങിയെങ്കിലും പശു അവിടെ തന്നെ നിലയുറപ്പിച്ചതോടെ അഹമ്മദാബാദില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ മുംബൈയ്ക്ക് പറക്കുകയായിരുന്നു.






