
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരലേലത്തില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്ഫാന് പത്താന്റെയും യൂസഫ് പത്താന്റെയും അടിസ്ഥാന വില പുറത്ത്. യൂസഫ് പത്താന് 75 ലക്ഷവും ഇര്ഫാന് പത്താന് 50 ലക്ഷം രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉത്തേജക പരിശോധനയില്‍ കുടുങ്ങിയതിനെ തുര്‍ന്ന് അഞ്ച് മാസത്തെ വിലക്ക് നേരിട്ടതാണ് യൂസഫ് പത്താന്റെ അടിസ്ഥാന വില കുറയാന്‍ കാരണം. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും താരത്തെ ടീമില്‍ നിലനിര്‍ത്താതെ ഒഴിവാക്കിയിരുന്നു.
എന്നാല്‍ ഇര്ഫാന് പത്താന് ഐപിഎല്ലില്‍ തിരിച്ചെത്തുമോയെന്ന കാര്യം കണ്ട് തന്നെ അറിയണം. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ പുറത്തായ ഇര്ഫാന് പിന്നീട് ഗുജറാത്ത് ലയണ്‍സിനായി ഒരു മത്സരത്തില്‍ കളിക്കാന്‍ മാത്രമാണ് കഴിഞ്ഞത്. താരലേലത്തിന് തൊട്ടുമുമ്പ് നടന്ന മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഇര്ഫാന് ബറോഡ ടീമില്‍ പോലും ഇടംപിടിക്കാനായിരുന്നില്ല.






