
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ടാം പ്രതി മാര്ട്ടിന് തന്നെ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സാഹചര്യത്തില്‍ ജയിലില്‍ മാര്ട്ടിന് കര്‍ശന സുരക്ഷ നല്‍കാനും അങ്കമാലി മജിസ്ട്രേറ്റ് കോടതി നിര്‍ദേശം നല്കി. ഈ മാസം 20ന് മാര്‍ട്ടിനെ വീണ്ടും ഹാജരാക്കണം.
പോലീസിനെയും പ്രോസിക്യുഷനെയും ഒരുപോലെ വെട്ടിലാക്കുന്നതാണ് മാര്ട്ടിന് നടത്തിയ വെളിപ്പെടുത്തല്‍. തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ മാര്‍ട്ടിന്റെ പക്കല്‍ നിന്നും കോടതി രഹസ്യമൊഴിയും എടുത്തിരുന്നു. മാര്‍ട്ടിന്റെ വെളിപ്പെടുത്തലുകള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ കേസില്‍ വലിയ ട്വിസ്റ്റായിരിക്കും വരുംനാളുകളില്‍ സംഭവിക്കാനിരിക്കുന്നത്.
കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് തുടക്കം മുതല്‍ ആവശ്യപ്പെടുന്നയാളാണ് എട്ടാം പ്രതികൂടിയായ നടന് ദിലീപ്. ദിലീപിന്റെ വാദങ്ങള്‍ ശരിവയ്ക്കുന്നതാണ് മാര്‍ട്ടിന്റെ വെളിപ്പെടുത്തലുകള്‍.






