
ദക്ഷിണാഫ്രിക്കയില്‍ രണ്ടാമത്തെ മത്സരവും തോറ്റ് പരമ്പര നഷ്ടപ്പെടുത്തി നില്ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയുടെ ചൂട് മാധ്യമപ്രവര്‍ത്തകനോട്. ഏറ്റവും മികച്ച 11 പേരെ ആയിരുന്നു കളിക്കാനിറക്കിയത് എന്നു തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് എന്നാല്‍ നിങ്ങള്‍ 11 പേരെ തീരുമാനിക്ക് ഞങ്ങള്‍ അവരെ വെച്ചു കളിക്കാം എന്നായിരുന്നു ഇന്ത്യന്‍ നായകന്റെ മറുപടി. 151 റണ്‍സിന് ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെയുള്ള വാര്‍ത്താസമ്മേളനമായിരുന്നു വേദി.
രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ തെരഞ്ഞെടുത്തവരുടെ പേരില്‍ ഇന്ത്യന്‍ നായകന് ഏറെ പഴി കേട്ടിരുന്നു. ഇതിനൊപ്പം തോല്‍ക്കുക കൂടി ചെയ്തതിന്റെ നിരാശയില്‍ ഏറെ ചൂടിലായിരിക്കെയാണ് വാര്‍ത്താസമ്മേളനത്തില്‍ കോഹ്ലി ഏറെ ചൂടനായി മാറിയത്. സെഞ്ചൂറിയനിലെ സാഹചര്യത്തിന് അനുസരിച്ചുള്ള മികച്ച കോംബിനേഷനെയാണ് ഇന്ത്യ കളിപ്പിച്ചതെന്ന് വിചാരിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് ''കളി ജയിച്ചിരുന്നെങ്കില്‍ ഇത് മികച്ച 11 ആകുമായിരുന്നില്ലേ'' എന്നായിരുന്നു കോഹ്ലിയുടെ മറുചോദ്യം. മത്സരഫലത്തെ ആസ്പദമാക്കിയല്ല ഇലവണെ തീരുമാനിക്കുന്നതെന്നും നിങ്ങള്‍ ഏറ്റവും മികച്ച 11 തെരഞ്ഞെടുക്കൂ ഞങ്ങള്‍ അതുമായി കളിക്കാമെന്നായിരുന്നു മറുപടി്
രഹാനേയ്ക്ക് പകരം രോഹിത് വന്നതും ഭുവനേശ്വര്‍കുമാറിന്റെ സ്ഥാനത്ത് ഇഷാന്ത് ശര്‍മ്മ വന്നതുമെല്ലാം വന്‍ വിവാദമാണ് ഉയര്‍ത്തിവിട്ടത്. വിമര്‍ശനം ഉയര്ന്നെങ്കിലുംഏറ്റവും നന്നായി പണി അറിയാവുന്നവരെ തന്നെയാണ് ടീമില്‍ തെരഞ്ഞെടുത്തത് എന്നാണ് കോഹ്ലി പറയുന്നത്. തോല് എല്ലായ്പ്പോഴും നോവിക്കുന്നതാണ്. പക്ഷേ ഒരു തീരുമാനം മാത്രം എടുത്താല്‍ നിങ്ങള്‍ അതിന് പിന്നാലെ പോകും. ഇന്ത്യയില്‍ ഞങ്ങള്‍ പരാജയപ്പെട്ടിരുന്നില്ല. അത് മികച്ച 11 പേര് ആയിരുന്നില്ലേയെന്നും കോഹ്ലി ചോദിച്ചു.
വിവിധ ടെസ്റ്റ് മത്സരങ്ങള്‍ക്ക് വിവിധ ടീമിനെ കൊണ്ടുവരുന്നതല്ലെ തോല്‍വിക്ക് കാരണമെന്ന ചോദ്യത്തിന് ഇതുവരെ കളിച്ച 34 ടെസ്റ്റില്‍ 21 ലും വിജയനേടി. രണ്ടെണ്ണം തോറ്റു. എത്ര സമനില എന്നത് കാര്യമല്ല. എവിടെ കളിച്ചാലും ഏറ്റവും മികച്ചത് നല്കാന് ശ്രമിക്കാറുണ്ട്. ഇവിടെ വന്നിരിക്കുന്നത് നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കാനാണ് വഴക്ക് പിടിക്കാനല്ലെന്നും കോഹ്ലി പറഞ്ഞു.






