
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ പരിശീലകന് റെനെ മ്യൂലന്സ്റ്റീന്. ഗ്രൗണ്ടിനും പുറത്തുമുള്ള ജിങ്കാന്റെ പിഴവുകളാണു ടീമിനെ തുടര്‍തോല്‍വികളിലേക്കു നയിച്ചതെന്നാണു മ്യൂലന്‍സ്റ്റീന്റെ ആരോപണം. ഫുട്ബോള്‍ താരമെന്ന രീതിയില്‍ പ്രൊഫഷണലിസം തീരെയില്ലാത്തയാളാണു ജിങ്കാനെന്നും മ്യൂലന്സ്റ്റീന് പറഞ്ഞു.
'തന്നെ ഒഴിവാക്കുന്നതിനായി ഏറ്റവും വലിയ കാരണം എഫ്സി ഗോവയ്ക്കെതിരെയുണ്ടായ തോല്‍വിയാണ്. 52നു ബ്ലാസ്റ്റേഴ്സ് തോറ്റ ദിവസം പുലര്‍ച്ചെ നാലു മണിവരെ സന്ദേശ് ജിങ്കാന് മദ്യപിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനെ പ്രൊഫഷണലിസം എന്നു വിളിക്കാനാകുമോ? ജിങ്കാനെ എല്ലാവരും മികച്ച ക്യാപ്റ്റനായാണു കരുതുന്നത്. എന്നാല്‍ ഇതെല്ലാം വളരെ മോശമാണ്. ബെംഗളുരുവിനെതിരായ മല്‍സരം ജയിക്കണമെന്നു ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങള്‍ക്കു താല്പര്യമില്ലായിരുന്നു' റെനെ ആരോപിച്ചു.






