
തിരുവനന്തപുരം: രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തും കൊച്ചിയിലും യുവാക്കളുടെ കൂട്ടായ്മ. തലസ്ഥാനത്തെ മാനവീയം വീഥിയിലാണ് 25ഓളം യുവതി-യുവാക്കള്‍ പങ്കെടുത്ത പ്രകടനം നടന്നത്. രാജ്യവ്യാപകമായി 16ലേറെ നഗരങ്ങളില്‍ സംഘടിപ്പിച്ച സമാനമായ കൂട്ടായ്മയുടെ ഭാഗമായാണ് കേരളത്തിലും രണ്ട് നഗരങ്ങളില്‍ പ്രകടനം നടത്തിയത്.
ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ചില രോഗങ്ങള്‍ ഭേദപ്പെടുത്താന്‍ കഞ്ചാവിന് കഴിവുണ്ടെന്ന് ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ അവകാശപ്പെട്ടു. ചികിത്സാ പരമായ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് നിയമവിധേയമാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ത്യയുടെ പാരമ്പര്യമാണ് കഞ്ചാവ് അഥര്‍വവേദത്തില്‍ കഞ്ചാവിനെക്കുറിച്ച് പറയുന്നുണ്ട്. കഞ്ചാവിന്റെ ഔഷധ ഗുണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തെളിയിക്കപ്പെട്ടതാണെന്നും കൂട്ടായ്മ അവകാശപ്പെടുന്നു.
സ്വാതന്ത്ര്യാനന്തരവും ഇവിടെ കഞ്ചാവ് യഥേഷ്ടം ഉപയോഗിക്കാമായിരുന്നു. 1985ലാണ് കഞ്ചാവ് നിരോധിച്ചത്. അമേരിക്കന്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കഞ്ചാവ് നിയമവിരുദ്ധമാക്കിയതെന്നും കൂട്ടായ്മ ആരോപിച്ചു. ആരോഗ്യത്തിന് ഹാനികരമായ മദ്യവും സിഗരറ്റും ഇവിടെ ഉപയോഗിക്കാം. എന്നാല്‍ ഔഷധ ഗുണമുള്ള കഞ്ചാവിനാണ് ഇവിടെ വിലക്കെന്ന് കൂട്ടായ്മ കുറ്റപ്പെടുത്തി.







Comments