
നടന് ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നിര്‍മാതാവ് ആന്റോ ജോസഫ്. ആശുപത്രിയിലെത്തി അദ്ദേഹത്തെ നേരിട്ട് കണ്ടെന്നും ചിരിച്ച് തമാശ പറഞ്ഞാണ് പിരിഞ്ഞതെന്നും ആന്റോ ജോസഫ് വ്യക്തമാക്കി.
ആന്റോ ജോസഫിന്റെ കുറിപ്പ് വായിക്കാം
രാവിലെ മുതല്‍ ശ്രീനിയേട്ടന്റെ അസുഖത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ്. പലതും പേടിപ്പെടുത്തുന്നവ. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നത് മുഴുവന്‍. ആശുപത്രിയില്‍ പോയി ശ്രീനിവാസനെ നേരിട്ടു കണ്ട് സംസാരിച്ചതിനു ശേഷമാണ് ഈ കുറിപ്പെഴുതുന്നത്. ഷുഗര്‍ ലെവലില്‍ ഉണ്ടായ വ്യത്യാസവും അല്പം ഉയര്‍ന്ന ബിപിയും അതല്ലാതെ വേറെ ഒന്നുമില്ല. ഒന്നോ രണ്ടോ ദിവസത്തിനു ശേഷം ആശുപത്രി വിടും. ചിരിച്ച് തമാശയൊക്കെ പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്. ആശങ്കപ്പെടാന്‍ ഒന്നുമില്ല.
സ്നേഹപൂര്‍വ്വം ആന്റോ ജോസഫ്






