
തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയതോടെ കെ.ബി ഗണേശ് കുമാറിനെയോ കോവൂര്‍ കുഞ്ഞുമോനെയോ വാടകയ്ക്കെടുത്ത് മന്ത്രിയാക്കേണ്ട ഗതികേടില്‍ നിന്ന് എന്‍.സി.പി രക്ഷപ്പെട്ടെന്ന് രാഷ്ര്ടീയ നിരീക്ഷകന് അഡ്വക്കേറ്റ് ജയശങ്കര്‍ പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇത്തരത്തിലൊരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കെ.എസ്.ആര്.ടി.സിയെ കരകയറ്റുന്നതടക്കം ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ശശീന്ദ്രനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അവന് വീണ്ടും വരുന്നു...
പൂച്ചക്കുട്ടി പരാതി പിന്‍വലിച്ചു, കോടതി കേസ് എഴുതിത്തളളി, സത്യം ജയിച്ചു, നീതി നടപ്പാകാന്‍ പോകുന്നു. എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നു. കെ.ബി ഗണേഷ് കുമാറിനെയോ കോവൂര്‍ കുഞ്ഞുമോനെയോ വാടകക്കെടുത്തു മന്ത്രിയാക്കേണ്ട ഗതികേടില്‍ നിന്ന് എന്‍സിപി രക്ഷപ്പെട്ടു.
കെഎസ്ആര്‍ടിസിയെ കരകയറ്റുന്നതടക്കം ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ശശീന്ദ്രനെ കാത്തിരിക്കുന്നത്.
ശശിയാല്‍ നിശ ശോഭിക്കും;
നിശയാല്‍ ശശിയും തദാ.






