
കൊച്ചി : മുന്‍ മന്ത്രി കെ.ബാബുവിന് എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ ദ്രുതഗതിയിലുള്ള അന്വേഷണം നടന്നുവരികയാണെന്ന് വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡിജിപി ലോക്നാഥ് ബെഹ്റയാണ് കോടതിയെ അറിയിച്ചത്.
തനിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബു നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മുന്‍പ് കോടതി കേസ് പരിഗണിച്ചപ്പോള്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് എന്ന് സമര്‍പ്പിക്കാനാകും എന്നത് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് അന്ന് മറുപടി നല്‍കിയെങ്കിലും വിജിലന്‍സ് ഡയറക്ടറോട് വിശദീകരിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.





