മുബൈ: ഇന്ത്യയിൽ മദ്യപാനം കൂടിയതിനു കാരണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണെന്ന് മഹാരാഷ്ട്ര ബിജെപി ഉപാധ്യക്ഷനും മുൻ എംപിയുമായ സുജയ് വിഖെ പാട്ടീൽ. അഹല്യാനഗർ-മൻമാഡ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലെ കാലതാമസത്തിന് കാരണവും ട്രംപ് ഉൾപ്പെട്ട ആഗോള സംഭവങ്ങളുടെ പരമ്പരയാണെന്നും വിഖെ പാട്ടീൽ കുറ്റപ്പെടുത്തുന്നു.
"ഈ മനുഷ്യൻ (ട്രംപ്) രാത്രിയിൽ ഒരു കാര്യം പറയുന്നു, രാവിലെ മറ്റൊന്ന്, അടുത്ത ദിവസം പൂർണ്ണമായും വ്യത്യസ്തമായ മറ്റൊരു കാര്യം. ട്രംപ് ചിലപ്പോൾ യുദ്ധം അവസാനിച്ചെന്ന് അവകാശപ്പെടുന്നു, തൊട്ടടുത്ത ദിവസം തന്നെ മിസൈൽ ആക്രമണങ്ങളെക്കുറിച്ച് നിലപാടെടുക്കുന്നു. ഈ മാറിമറിയുന്ന നിലപാടുകൾ ഇന്ത്യയിലെ ചില ആളുകളെയും ബാധിക്കുന്നുണ്ട്. ട്രംപിന്റെ നടപടികൾ മൂലമുള്ള ആശയക്കുഴപ്പം കാരണം ചില ആളുകൾ മദ്യം കഴിക്കുന്നത് വർദ്ധിപ്പിച്ചിരിക്കുന്നു."എന്നായിരുന്നു മഹാരാഷ്ട്ര മന്ത്രി രാധാകൃഷ്ണ വിഖെ-പാട്ടീലിന്റെ മകനായ സുജയ് വിഖെ-പാട്ടീൽ പറഞ്ഞത്. അഹല്യാനഗറിൽ അഹല്യാനഗർ-മൻമാഡ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രംപിന്റെ യുദ്ധനയങ്ങൾ ഇന്ത്യയിലും വിചിത്രമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് ബിജെപി നേതാവ് പറഞ്ഞു. അഹല്യാനഗർ-മൻമാഡ് റോഡ് നിർമ്മാണം പൂർത്തിയാകാൻ വൈകിയതിന്റെ കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇതിന് പിന്നിൽ ആഗോള സംഭവങ്ങളുടെ ഒരു ശൃംഖലയുണ്ടെന്ന് വിഖെ-പാട്ടീൽ അവകാശപ്പെട്ടു. ഇറാനിലെ ആക്രമണങ്ങൾ ക്രൂഡ് ഓയിലിന്റെ വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഇത് പെട്രോളിയം ഉൽപ്പന്നങ്ങളെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച ബിജെപി നേതാവ്, അവയിൽ നിന്ന് ലഭിക്കുന്ന ഉപോൽപ്പന്നങ്ങളാണ് റോഡുകൾക്കുള്ള ബിറ്റുമെൻ നിർമ്മിക്കാൻ ഉപയോഗിക്കുന്നതെന്നും പറഞ്ഞു. ഇത്തരം തടസ്സങ്ങൾ ബിറ്റുമെന്റെ ലഭ്യത കുറച്ചു. ഇതെല്ലാം സംഭവിച്ചത് ഡൊണാൾഡ് ട്രംപിന്റെ യുദ്ധനയം കാരണമാണ്. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും വിഖെ പാട്ടീൽ പറഞ്ഞു.

Comments