പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി. നട തുറന്ന് ദീപം തെളിയിച്ചു.
ചിങ്ങമാസം ഒന്നായ നാളെ പുതുവർഷ ദിനത്തിൽ രാവിലെ അഞ്ചിനാണ് ഭക്തർക്ക് ദർശനത്തിനായി നട തുറക്കുക. ചിങ്ങം ഒന്നിന് രാവിലെ ഉഷപൂജയ്ക്ക് ശേഷം മേൽശാന്തിയെ പൂജാകാര്യങ്ങളിൽ സഹായിക്കുന്ന ‘ഉൾക്കഴകം’ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നടക്കും.
ചിങ്ങം ഒന്നുമുതൽ എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ വിശേഷാൽ പടിപൂജ ഉണ്ടായിരിക്കും. അഞ്ചു ദിവസത്തെ ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.
തുടർന്ന് തിരുവോണ പൂജകൾക്കായി ഓഗസ്റ്റ് 24ന് വൈകിട്ട് ശബരിമല നട വീണ്ടും തുറക്കും. ചിങ്ങമാസ പൂജകൾക്കായി ശബരിമലയിൽ എത്തുന്ന ഭക്തർ ഔദ്യോഗിക വെബ്സൈറ്റായ ശബരിമല ഓൺലൈൻ വഴി വെർച്വൽ ക്യൂ സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

Comments