ന്യൂഡൽഹി: വന്ദേമാതരം വിഷയത്തിൽ സോണിയാ ഗാന്ധി രാജ്യത്തെ ജനങ്ങളോട് മാപ്പുപറയണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്.
അംബേദ്‌കറെ പാർലമെന്റിൽ അപമാനിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അമിത് ഷാ, ആർ.എസ്.എസ്. ആസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ മടിച്ച പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്നയാളാണെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു.
2024 ഡിസംബർ 17ന് രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്‌കറെ അധിക്ഷേപിക്കുന്ന രീതിയിൽ അമിത് ഷാ സംസാരിച്ചെന്നും 2002 ജനുവരി വരെ ആർ.എസ്.എസ്. ആസ്ഥാനത്ത് ത്രിവർണപതാക ഉയർത്താൻ പോലും മടിച്ച പ്രത്യയശാസ്ത്രത്തിൽനിന്നാണ് അദ്ദേഹം വരുന്നതെന്നും ജയ്റാം രമേശ് ആരോപിച്ചു.
സമാധാനപരമായി പ്രതിഷേധിച്ച യുവാക്കൾക്കെതിരെ ഡൽഹി പോലീസ് നടത്തിയ നടപടികൾക്കും അമിത് ഷായാണ് നേരിട്ട് ഉത്തരവാദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് അമിത് ഷായും അദ്ദേഹത്തിന്റെ ‘യജമാനനും’ കോൺഗ്രസിനോട് മാപ്പ് ആവശ്യപ്പെടുന്നതെന്നും ജയ്റാം രമേശ് പരിഹസിച്ചു.

Comments