
മൂവാറ്റുപുഴ : കൈക്കൂലിയായി 500 രൂപ വാങ്ങിയ പോലീസ് ഉദ്യോഗസ്ഥന് രണ്ടു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഏലൂര്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കെ.ടി ആന്റണിയ്ക്കാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്.
ഏലൂര്‍ പോലീസിന് സ്റ്റേഷന് അതിര്‍ത്തിയില്‍ അപകടത്തില്‍പ്പെട്ട മോട്ടോര്‍ സൈക്കിള്‍ വിട്ടു നല്കാന് ആന്റണി 500 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു കേസ്. 2015 മേയ് അഞ്ചിനായിരുന്നു അംഭവം.
പരാതിയുടെ അടിസ്ഥാനത്തില്‍ പിറ്റേന്നു തന്നെ ആന്റണി അറസ്റ്റിലായിരുന്നു.






