
കണ്ണൂര്‍: വിദേശപൗരന് ചമഞ്ഞു െവെദികരെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ െവെദികരുടെ വേഷത്തിലെത്തി പോലീസ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹി കിര്‍ക്കിയിലെ ബ്ലോക്ക് ജങ്ഷനില്‍ എല്വീസ്മെന്റാന് (33)ആണു പള്ളിക്കുന്ന് ശ്രീപുരത്തിനടുത്തു പിടിയിലായത്.
കഴിഞ്ഞ 26ന് രാജപുരം പള്ളിയിലെത്തി ഫാ. ജെയിംസ് പ്ലാക്കാട്ടില്നിന്നു 4000 രൂപ ഇയാള്‍ െകെക്കലാക്കിയിരുന്നു. താന്‍ അമേരിക്കന്‍ പൗരനാണെന്നും ഇംണ്ടില്‍ പഠിക്കുകയാണെന്നും പറഞ്ഞായിരുന്നു കബളിപ്പിച്ചത്.
ഇന്ത്യയില്‍ എത്തിയപ്പോള്‍ പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിനാല്‍ സഹായിക്കണമെന്നുമായിരുന്നു പറഞ്ഞത്. മണിപ്പാലില്‍ തന്റെ പാസ്പോര്‍ട്ട് കാണാതായി പോലീസിനു നല്കിയ പരാതിയുടെ കോപ്പി കാണിച്ചാണ് പള്ളികള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരുന്നത്. എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ പള്ളിയില്‍ എത്തിയ ഇയാള്‍ ഡസ് എന്നാണു പരിചയപ്പെടുത്തിയത്.
ബാങ്ക് അക്കൗണ്ട് നമ്പര്‍ വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഡോണ്‍ബോസ്കോയിലെ ഒരു വിദ്യാര്‍ഥിയുടെ അക്കൗണ്ട് നമ്പര്‍ എല്‍വിസിനു നല്കി. പിറ്റേ ദിവസം കണ്ണൂരിലെത്തിയ ഇയാള്‍ ഫാ.ജയിംസിന്റെ ഫോണ്‍ നമ്പറില്‍ 75,000 രൂപകൂടി തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് സന്ദേശം അയച്ചു. ഇതോടെ സംശയം തോന്നിയ െവെദികന് ടൗണ്‍ പോലീസുമായി ബന്ധപ്പെട്ടു. തുടര്‍ന്നു സി.ഐ: ടി.കെ. രത്നകുമാറിന്റെയും എസ്.ഐ: ഷാജി പട്ടേരിയുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഇയാള്‍ താമസിക്കുന്ന സ്ഥലം മനസിലായതോടെ ടൗണ്‍ സ്റ്റേഷനിലെ റൗഫ്, സഞ്ജയ്, അനില്‍ബാബു എന്നിവര്‍ െവെദികവേഷത്തില് സ്ഥലത്തെത്തി. ഫാ. ജയിംസ് പറഞ്ഞിട്ടാണ് വന്നതെന്നു ഒരു പോലീസുകാരന് അറിയിച്ചു. തുടര്‍ന്നു പിടികൂടി ടൗണ്‍ സ്റ്റേഷനിലെത്തിച്ചു. മുംെബെ അന്ധേരിയിലെ റോയി മേനോന്റെ മകന് എല്‍വിസ് റോയ് എന്ന പേരില്‍ ഇയാള്‍ക്കു വ്യാജപാസ്പോര്ട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. പ്രതിയെ രാജപുരം പോലീസിനു െകെമാറിയിട്ടുണ്ട്.






