ഫെബ്രുവരി 2ന് തീയേറ്ററുകളിൽ എത്തുന്ന നിവിൻ പോളി - തൃഷ ചിത്രം 'ഹേയ് ജൂഡ്'ന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. പ്രശസ്ത സംഗീത സംവിധായകൻ എം.കെ. അർജ്ജുനൻ മാഷാണ് ഓഡിയോ ലോഞ്ച് ചെയ്തത്. നിവിൻ പോളി, തൃഷ, നീന കുറുപ്പ്, വിജയ് മേനോന്, സംവിധായകർ ശ്യാമപ്രസാദ്, സിബി മലയിൽ, സംഗീത സംവിധായകർ ഔസേപ്പച്ചൻ, ഗോപി സുന്ദർ, ഗാനരചയിതാക്കൾ ഹരിനാരായണൻ ബി കെ, വിനായക് ശശികുമാർ, ഗായകർ സയനോര ഫിലിപ്പ്, കാവ്യ അജിത്, മാധവ് നായർ, നിർമാതാവ് അനിൽ അമ്പലക്കര തുടങ്ങിയവരും മറ്റു അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247 "മീനുകൾ വന്നുപോയി" എന്ന് തുടങ്ങുന്ന ഗാനവും റിലീസ് ചെയ്തു. ഡോ. മധു വാസുദേവൻ രചിച്ച വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അമൽ ആന്റണിയും സയനോര ഫിലിപ്പുമാണ്.
ശ്യാമപ്രസാദ് സംവിധാനം നിർവഹിച്ച 'ഹേയ് ജൂഡ്' തൃഷ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ്. സിദ്ദിഖ്, നീന കുറുപ്പ്, വിജയ് മേനോന്, അജു വർഗ്ഗീസ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനിയിച്ചിട്ടുണ്ട്. ശ്യാമപ്രസാദിനൊപ്പം പല സിനിമകൾക്കുമായി സംഗീതം നൽകിയ നാല് സംഗീത സംവിധായകർ 'ഹേ ജൂഡ്'ൽ ഒരുമിക്കുന്നു. ഔസേപ്പച്ചൻ, എം ജയചന്ദ്രൻ, ഗോപി സുന്ദർ, രാഹുൽ രാജ്, എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിർമ്മൽ സഹദേവും ജോർജ് കാനാട്ടും ചേർന്നാണ്. പശ്ചാത്തല സംഗീതം ഔസേപ്പച്ചന്റെതാണ്. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കരയാണ് 'ഹേയ് ജൂഡ്' നിർമിച്ചിരിക്കുന്നത്

Comments