
തിരുവനന്തപുരം: മദ്യാസക്തി ശക്തമായ രീതിയില്‍ നില നില്ക്കുന്ന കേരളത്തില്‍ പുതിയ ബജറ്റ് പ്രഖ്യാപനം മദ്യപര്‍ക്ക് തിരിച്ചടിയാകും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് വില്‍പ്പന നികുതി വര്‍ദ്ധിപ്പിച്ചതിന് പുറമേ സേവനങ്ങള്‍ക്കും സര്‍ക്കാര്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു. അതേസമയം സംസ്ഥാനത്തെ വാഹന നികുതിയില്‍ കബളിപ്പിച്ചവര്‍ക്ക് ആശ്വാസം നല്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും പ്രഖ്യാപിച്ചു.
ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിനുള്ള വില്‍പ്പന നികുതിയില്‍ വര്‍ദ്ധന വരുത്തി. 400 രൂപ വിലയുള്ള മദ്യത്തിന് 200 ശതമാനം നികുതി കൂട്ടി. 400 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 21 ശതമാനം നികുതി കൂടുമ്പോള്‍ ബിയറിന്റെ നികുതി 70 ല്‍ നിന്നും 100 ശതമാനം കൂടും. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് അഞ്ച് ശതമാനം കൂടി. ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി. ഭൂമികൈമാറ്റവും ചെലവേറും. ആധാര ത്തിന്റെ പകര്‍പ്പ് വാങ്ങുന്നതിനുള്ള ഫീസ് പത്തു പേജിന് മുകളില്‍ ഓരോ പേജിനും അഞ്ചു രൂപ വീതം ഫീസ് വരും.
അതേസമയം കേരളത്തിന് പുറത്ത് വാഹന നികുതിയടച്ച് കേരളത്തില്‍ ഓടുന്ന വാഹന ഉടമകള്‍ക്ക് ചെറിയ ആശ്വാസം നല്കി. കേരളത്തിലെ നികുതിയടച്ച് നപടികളില്‍ നിന്നും ഒഴിവാകാന്‍ ഏപ്രില്‍ 30നകം ഒറ്റത്തവണ തീര്‍പ്പാക്കല്‍ അവസരം നല്കി. നികുതിയടച്ച് ക്രമപ്പെടുത്തിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കാന്‍ തീരുമാനിച്ചു. അതേസമയം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ചെലവ് കുറയ്ക്കാനുള്ള നപടികള്‍ക്ക് തുടക്കം കുറിക്കാനുള്ള നടപടികള്‍ തുടങ്ങി. സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങില്ല. സര്‍ക്കാര്‍ ചെലവിലുള്ള വിദേശ യാത്രയ്ക്കും നിയന്ത്രണം.
ഫോണ്‍ ചെലവ് നിയന്ത്രിക്കണമെന്നും ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കുള്ള യാത്രാ ചെലവ് കുറയ്ക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധനങ്ങള്‍ ഉപ്യോഗിക്കണമെന്നും ആവശ്യപ്പെട്ടു. പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയുമില്ല.






