
തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിച്ച പ്രശ്നങ്ങളിലും പ്രക്ഷോഭങ്ങളിലും പരിഹാരവും ആശ്വാസവും പകരുന്നതാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനം മുണ്ട് മുറുക്കി ഉടുത്തേ മതിയാകൂ എന്ന മുന്നറിയിപ്പും ഐസക്കും നല്കുന്നു. ജി.എസ്.ടിയേയും കേന്ദ്രത്തേയും കുറ്റപ്പെടുത്താന്‍ കിട്ടിയ ഒരു അവസരവും ഐസക് വെറുതെ കളഞ്ഞില്ല. പതിവുപോലെ കഥകളും കവിതകളും കൊണ്ട് സാഹിത്യപരമായിരുന്നു ബജറ്റ്.
ഓഖി ദുരിതത്തില്‍ കഷ്ടപ്പെട്ട തീരദേശ മേഖലയ്ക്ക് കൈ അയച്ചുള്ള സഹായമാണ് തോമസ് ഐസക് നല്‍കിയത്. സ്ത്രീസുരക്ഷ മാത്രമല്ല, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ക്ഷേമത്തിനും ധനമന്ത്രി വിഹിതം കണ്ടെത്തി. ലിംഗ സമത്വത്തിനായി മുറവിളി കൂട്ടിയ സിനിമയിലെ സ്ത്രീസംഘനയുടെ നിലവിളി ധനമന്ത്രി കേട്ടു.
കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാരുടെ ദുരിതമാണ് മന്ത്രിയുടെ കണ്ണുതുറപ്പിച്ച മറ്റൊരു സംഭവം. കെ.എസ്.ആര്.ടി.സിയെ മൂന്ന് ലാഭ കേന്ദ്രങ്ങളാക്കുമെന്നും പെന്ഷന് കുടിശിക മാര്‍ച്ചിനകം കൊടുത്തുതീര്‍ക്കുമെന്നും ഐസക്ക് വ്യക്തമാക്കി. എന്നാല്‍ കെ.എസ്ആര്‍.ടി.സിയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ല. പകരം കോര്‍പറേഷനെ സ്വയം പര്യാപ്തമാക്കും. സഹകരണ സംഘങ്ങള്‍ വഴി പെന്ഷന് കുടിശിക നല്‍കുകയും അത് പലിശ സഹിതം സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കുമെന്ന് ഉറപ്പും നല്കുന്നു.
സാമൂഹ്യ സുരക്ഷയ്ക്ക് ഒരു കുറവും വരുത്താന്‍ മന്ത്രി തയ്യാറായിട്ടില്ല. എന്നാല്‍ സാമൂഹ്യ പെന്ഷന് വാങ്ങുന്നവരിലെ അനര്‍ഹരെ ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. റേഷന്‍ മുന്‍ഗണന പട്ടികയില്‍ നിന്ന് പുറത്താക്കട്ടെ അര്‍ഹരെ തിരിച്ചുകൊണ്ടുവരും. സ്കൂളുകളുടെ നവീകരണവും സ്മാര്‍ട് €ാസ്മുറികളും വിദ്യാഭ്യാസ മേഖലയിലെ കുതിപ്പിന് വഴിതെളിക്കും.
റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് കൈത്താങ്ങാവുന്ന പദ്ധതിയും തോമസ് ഐസക്ക് പ്രഖ്യാപിച്ചു. ആംബുലന്‍സ് സര്‍വീസ് കൊണ്ടുവരും. ഇതിനുള്ള തുക ഇന്‍ഷുറന്‍സ് സ്കീമില്‍ ഉള്‍പ്പെടുത്തും. സ്വകാര്യ ആശുപത്രികളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
അതേസമയം, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെയും വൈനിന്റേയും നികുതി വര്‍ധിപ്പിച്ചു. 2015ല്‍ കൊണ്ടുവന്ന ഭൂനികുതി ഘടന പുനസ്ഥാപിക്കും വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ചു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രത്തിനും ചെലവേറും. രജിസ്ട്രേഷന് ഫീസ് വെട്ടിച്ചു നടക്കുന്ന പ്രമുഖരെ പിടികൂടാനും തോമസ് ഐസക് തയ്യാറായിട്ടുണ്ട്.
ഓഖി രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ പഴികേട്ട സര്‍ക്കാരിന്റെ പേരുദോഷം മാറ്റാന്‍ ഓഖി ദുരിത ബാധിതരെ കൈയ്യിലെടുത്തുകൊണ്ടായിരുന്നു ഐസക്കിന്റെ ബജറ്റ് തുടങ്ങിയത്. ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതങ്ങളുടെയും സാമ്പത്തിക പ്രതിസന്ധിയുടെ മധ്യേയാണ് സംസ്ഥാനം. ഇതിനിടെയിലും അഭിമാനാര്‍ഹമായ വികസനം നടത്താന്‍ പിണറായി വിജയന് സര്‍ക്കാരിന് കഴിഞ്ഞു. ഇന്ത്യ ആസകലം വീശിയടക്കുന്ന വര്‍ഗീയത മുന്നില്‍ കോട്ടയായി കേരളം തലയുയര്‍ത്തി നില്ക്കുന്നു. ഇന്നും കേരളം ഒന്നാം നമ്പറായി തുടരുന്നു.
ഓഖി ദുരന്തം ഒരു മുന്നറിയിപ്പ്. കാലാവസ്ഥ വ്യതിയാനം കേട്ടുകേള്‍വിയില്ലാത്ത ദുരിതങ്ങളുടെ മുന്നറിയിപ്പാണ്. 99ലെ വെള്ളപ്പൊക്കം നേരിടാന്‍ തിരുവിതാംകൂര്‍ ഭരണകൂടം സ്വീകരിച്ച നടപടി എന്നും മാതൃകയാണെന്ന് പറഞ്ഞ ഐസക്ക് തീരദേശ മേഖലയ്ക്ക് 2000 കോടിയുടെ പാക്കേജ് ആദ്യമേ പ്രഖ്യാപിച്ചു.
മത്സ്യ ഗ്രാമങ്ങളിലും മത്സ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും അടിയന്തര സന്ദേശം എത്തിക്കാന്‍ നടപടി. ഇതിനായി 100 കോടിയുടെ സ്കീം. തീരദേശ ഗ്രമങ്ങളില്‍ സൗജന്യ വൈഫൈ. കടലില്‍ നിന്നും 50 മീറ്റര്‍ പരിധിയില്‍ എല്ലാ കുടുംബങ്ങളേയും മറ്റിപ്പാര്പ്പിച്ച് അവിടെ കണ്ടല്‍ വച്ചുപിടിപ്പിക്കും. കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നല്‍കണം. ഇതിലേക്ക് 150 കോടി വകയിരുത്തി. തുറമുഖ വികസനത്തിന് 584 കോടി. കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം. മത്സ്യമേഖലയ്ക്ക് 600 കോടി. തീരദേശ മേഖലയിലെ സ്കൂളുകളുടെ നവീകരണവും പാക്കേജില്‍ ഉള്‍പ്പെടുത്തി.
എല്ലാ ദുരിതങ്ങളുടെ ഫലം അനുഭവിക്കുന്നത് സ്ത്രീകളാണ്. ഓഖിയുടെയും അവസാന ഫലം അനുഭവിക്കുന്നത് തീരദേശമേഖലയിലെ സ്ത്രീകളാണ്. സിനിമ മേഖലയിലെ ആണ്കോയ്മയ്ക്കെതിരെ പോരാടാന്‍ സ്ത്രീകള്‍ രംഗത്തുവന്നു. അധ്വാനത്തിന് അനുസരിച്ച് അംഗീകാരം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. അതിജീവനത്തിന് വേണ്ടിയുള്ള സ്ത്രീകളുടെ പടയോട്ടത്തിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും. കേരളത്തില്‍ ലിംഗ സമത്വം നടപ്പാക്കും.
ജി.എസ്.ടി സംസ്ഥാനത്തെ നിരാശപ്പെടുത്തി. ജി.എസ്.ടിയുടെ നേട്ടമുണ്ടാക്കിയത് കോര്‍പറേറ്റുകള്‍ മാത്രമാണ്. സമ്പദ്ഘടനയിലെ ഓഖിയായിരുന്നു നോട്ട് നിരോധനം. ജി.എസ്.ടിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ ബജറ്റിലും ഐസക്ക് ന്യായീകരിച്ചു. ജി.എസ്.ടി വരുമ്പോള്‍ വരുമാനം 20% മുതല്‍ 25% വരെ കൂടുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അത് തെറ്റി.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. നികുതി വരവ് 86,000 കോടിയാണ്. കര്‍ശനമായ സാമ്പത്തിക നിയന്ത്രണം അനിവാര്യം. ധനകമ്മി 3.1% ആയി ഒതുക്കി നിര്‍ത്താന്‍ കഴിയണം. പദ്ധതി ചെലവ് 22% കൂടി. പദ്ധതിയേതര ചെലവ് 24% വര്‍ധിച്ചു. വരും വര്‍ഷങ്ങളില്‍ ധനകമ്മി 20% ബേസില്‍ കുറച്ചുകൊണ്ട് വരണം. ജി.എസ്.ടി വരുമാനത്തില്‍ വര്‍ധനവുണ്ടായാല്‍ സാമ്പത്തിക സുസ്ഥിരത ഉണ്ടാകും. സംസ്ഥാനങ്ങളോട് സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ പറയുന്ന കേന്ദ്രം ഇത് പാലിക്കുന്നില്ല.
കിഫ്ബിയില്‍ നിന്നായിരിക്കും വികസന പദ്ധതികള്‍ക്കുള്ള ഫണ്ട് കണ്ടെത്തുക. കിഫ്ബി ഒരു അക്ഷയനിധിയല്ല. പക്ഷേ ഒരിക്കലും സംസ്ഥാനത്തിന് ബാധ്യത വരുത്തില്ല.
സമ്പൂര്‍ണ്ണ സാമൂഹ്യ സുരക്ഷ പദ്ധതിയാണ് ഈ ബജറ്റിലേയും ഏറ്റവും വലിയ സവിശേഷതയെന്ന് ഐസക്ക് ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിലേക്ക് കടക്കും മുന്‍പ് വ്യക്തമാക്കി. വിശപ്പ് രഹിതം പദ്ധതിക്ക് 20 കോടി, ഭക്ഷ്യസബ്സിഡിക്ക് 954 കോടിയും പ്രഖ്യാപിച്ചു.
നല്ല ഭക്ഷണം: ഒരു നേരത്തെ അരിഭക്ഷണം ലഭിക്കാത്തവര്‍ ഇന്നും കേരളത്തിലുണ്ട്. വിശന്ന് അന്തിയുറങ്ങുന്ന ഒരാളും കേരളത്തില്‍ ഉണ്ടാവാന്‍ പാടില്ല.അതിന് ഏറ്റവും നല്ല മാര്‍ഗം ഭക്ഷ്യ സുരക്ഷാ പദ്ധതിയാണ്. സര്‍വേയിലെ അപാകത മൂലം ആറു ലക്ഷത്തോളം പേര് മുന്‍ഗണന പട്ടികയില്‍ നിന്ന് പുറത്തുപോയി. ഇവരില്‍ ഏറെയും ബി.പി.എല്‍ വിഭാഗക്കാരാണ്. നിലവില്‍ മുന്‍ഗണന പട്ടികയില്‍ ഉള്ളവരിലെഅനര്‍ഹരെ പുറത്താക്കുന്നതോടെ പുറത്തുപോയവരെ ഉള്‍പ്പെടുത്താന്‍
ഭക്ഷ്യസബ്സിഡി 954 കോടി. ഭക്ഷ്യസുരക്ഷ 34 കോടി. റേഷന്‍ കടകളുടെ നവീകരണത്തിനും ഇ ഗവേണന്‍സിനും വേണ്ടിയാണിത്.
കമ്പോള ഇടപെടലിന് 250 കോടി. സപ്ലൈകോ കടകള്‍ നവീകരിക്കാന്‍ എട്ടു കോടി
അഗതികള്‍ക്കും അനാഥര്‍ക്കും വേണ്ടിയാണ് വിശപ്പ് രഹിതം പദ്ധതി കൊണ്ടുവന്നത്. അഗതികളായ 400 പേര്‍ക്ക് വീട്ടുപടിക്കല്‍ രണ്ടു നേരം ഭക്ഷണം നല്കുന്നു. ആലപ്പുഴയില്‍ വിജയകരമായി നടപ്പാക്കി. വിശപ്പ് രഹിതം കേരളം പദ്ധതിക്ക് 20 കോടി. പട്ടിണി കിടക്കുന്ന ഒരാളും കേരളത്തില്‍ ഉണ്ടാവില്ലെന്ന ഉറപ്പാക്കും. ആശുപത്രികളില്‍ ഇടത് യുവജന സംഘടന നടത്തുന്ന ഭക്ഷണ പൊതി വിതരണത്തെയും ധനമന്ത്രി ശ്ലാഘിച്ചു.
ഇറച്ചികോഴി വളര്‍ത്തല്‍ വ്യാപകമാക്കാന്‍ ജനകീയ ഇടപെടല്‍ കൊണ്ടുവരും. പഞ്ചായത്തുകളില്‍ കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തില്‍ കോഴി വളര്‍ത്തല്‍. ഹാച്ചറികളില്‍ കോഴിക്കുഞ്ഞിനെ വിരിയിച്ച് കര്‍ഷകര്‍ക്ക് നല്‍കും. പൗള്‍ട്രി കോര്പറേഷന് 18 കോടി. കോഴിത്തീറ്റ ഫാക്ടറിക്ക് 20 കോടി അധികമായും വകയിരുത്തും. മത്സ്യവിപണിയിലും മത്സ്യഫെഡ് വഴി ഇടപെടും.
എല്ലാവര്ക്കും വീട്- ലൈഫ് പാര്‍പ്പിട പദ്ധതി 2500 കോടി
റേഷന്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ഭവന പദ്ധതിയുടെ പട്ടികയില്‍ നിന്ന് പുറത്തുപോയവരെയും പരിഗണിക്കും. ഭൂരഹിതര്‍ക്ക് ഫ്ളാറ്റ് രീതിയില്‍ പാര്‍പ്പിച്ച സമുച്ചയം. പത്ത് ലക്ഷം രൂപയാണ് ഇതിന് ലൈഫ് പാര്‍പ്പിട പദ്ധതി 2500 കോടി. 4,21,000 പേര്‍ക്ക് 4 ലക്ഷം രൂപയുടെ വീട്.
സമഗ്ര ആരോഗ്യ പദ്ധതി
എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റ്. മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്.സി.സി നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചി മെഡിക്കല്‍ കോളജിനും മുന്‍ഗണന നല്‍കും. 80% കാന്‍സര്‍ രോഗികള്‍ക്കും ഇതുവഴി പ്രയോജനം ലഭിക്കും.
എല്ലാ മെഡിക്കല്‍ കോളജിലും കാര്‍ഡിയോളജി വകുപ്പ്
താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് ട്രോമകെയര്‍ യൂണിറ്റുകള്‍ തുടങ്ങും. 550 ഡോക്ടര്‍മാരെയും 1750 നഴ്സുമാരെയും അധികമായി നിയമിക്കും.
ഇന്ന് ആര്.എസ്.ബി.വൈ സ്കീമില്‍ അംഗമായ എല്ലാവര്ക്കും ദേശീയ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടും. സ്വന്തമായി പ്രീമിയം അടിച്ച് ആര്‍ക്കു വേണമെങ്കിലും പദ്ധതിയില്‍ ചേരാം. എല്ലാ ഇടത്തരക്കാരെയും പദ്ധതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കും.
ഭാഗ്യക്കുറി വരുമാനം സമഗ്ര ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടിയാണ്. ചൂതാട്ട ലോട്ടറികളെ ഒറ്റക്കെട്ടായി നേരിടാന്‍ ഇതു മാത്രമാണ് പരിഹാരം.
ജീവിത ശൈലി രോഗങ്ങളില്‍ നിന്ന് മോചനം നേടാന്‍ മാതൃകപരമായി മുന്‍കൈ എടുക്കും. അതിന് മുന്‍കൈ എടുക്കുന്ന പഞ്ചായത്തുകള്‍ക്ക് സാമ്പത്തിക സഹായം.
അപകടങ്ങളില്‍ പെടുന്നവരെ സഹായിക്കാന്‍ ആംബുലന്‍സ് സൗകര്യം.
മാനസിക ആരോഗ്യ പരിരക്ഷയ്ക്ക് 17 കോടി. നാഷണല്‍ ഹെല്‍ത്ത് പദ്ധതിയില്‍ നിന്ന് 2000 കോടിയില്‍ ഏറെ പ്രതീക്ഷിക്കുന്നു.
എല്ലാ സ്കൂളുകള്‍ക്കും മാസ്റ്റര്‍പ്ലാന്‍. സ്കൂള്‍ ഡിജിറ്റലൈസേഷന് 34 കോടി രുപ
ആശവര്‍ക്കര്‍മാര്‍ക്ക് 2000 രൂപ ഓണററിയം വര്‍ധിപ്പിക്കുന്നു.
മികവിന്റെ കേന്ദ്രങ്ങള്‍ക്ക് ആകുന്ന സ്കൂളുകള്‍ക്ക് കിഫ്ബിയില്‍ പണം അനുവദിക്കും. 500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും കിഫ്ബിയില്‍ നിന്ന് നവീകരണത്തിന് ഫണ്ട് നല്‍കും. 50 ലക്ഷം മുതല്‍ ഒരു കോടി വരെ. കമ്പ്യൂട്ടര്‍ ലാബുകള്‍ സ്ഥാപിക്കാന്‍ 300 കോടി. സ്കുള് വിദ്യാഭ്യാസം 977 കോടി .അക്കാദമി നിലവാരം ഉയര്‍ത്താന്‍ 35 കോടി. പ്രത്യേക സഹായം 55 കോടി
ഹയര്‍ സെക്കന്‍ഡറി വിഭ്യാഭ്യാസം 106 കോടിഃ ഉച്ചഭക്ഷണ ഭക്ഷണ പദ്ധതിക്ക് ഫണ്ട് വകയിരുത്തുംഃ സ്കൂള്‍ കലോത്സവത്തിന് 6.5 കോടി രൂപ
ക്ഷേമ പെന്‍ഷനുകള്‍
ഈ വര്‍ഷം 6000 കോടി രൂപ പെന്ഷന് ചെലവഴിക്കും. ക്ഷേമ പെന്ഷന് അര്‍ഹതയുള്ളവരുടെ കെുടുംബ വരുമാന പരിധി ഒരു ലക്ഷം രൂപ വരെയാണ്. അനര്‍ഹരെ പെന്ഷന് പദ്ധതിയില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. തര്‍ക്കം ഒഴിവാക്കാന്‍ ചില മാനദണ്ഡങ്ങള്‍ സ്വീകരിക്കും. 1200 ചതുരശ്ര അടിയില്‍ കുടുതല്‍ വീടുള്ളവര്‍. രണ്ടേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍. ആദായ നികുതി അടക്കുന്നവര്‍ വീട്ടില്‍ താമസിക്കുന്നവര്‍. 1000 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള നാലു ചക്ര വാഹനമുള്ളവര്‍ എന്നിവര്‍ ഒഴിവാക്കപ്പെടും. അനര്‍ഹര്‍ വാങ്ങിയ പെന്ഷന് തിരിച്ചുപിടിക്കും. ക്ഷേമനിധിയില്‍ റിട്ടര്‍മെന്റിന് 30 കോടി രുപ
എന്ഡോസര്ഫാന് പാക്കേജ് പൂര്‍ണ്ണമായും നടപ്പാക്കും
ഭിന്നശേഷിക്കാര്‍ സ്കൂളുകള്‍ക്ക് അഞ്ച് കോടി രൂപ.
സംസ്ഥാന വികലാംഗ കോര്പറേഷന്് 12 കോടി.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പാക്കേജ് പൂര്‍ണ്ണമായും പ്രഖ്യാപിക്കും. ആദ്യഗഡുവായി 50 കോടി രൂപ അനുവദിക്കും. കാസര്‍ഗോഡ് പാക്കേജിലെ ഒരു വിഹിതവും അനുവദിക്കും. തദ്ദേശ ഭരണ ചട്ടപ്രകാരം 200 കോടി.
വയോജനങ്ങള്‍ക്കുള്ള ബജറ്റ് അവലോകനം അടുത്ത വര്‍ഷം മുതല്‍.
സ്ത്രീപക്ഷം- അതിക്രമങ്ങളെ അതിജീവിക്കുന്നതിന് പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതി.
ബജറ്റിലെ ഓരോ വശവും സ്ത്രീപക്ഷത്തുനിന്നും പരിശോധിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കുള്ള സ്കീമുകള്‍ക്ക് 1267 കോടിയുടെ വിഹിതം. 14.6% ആയി പദ്ധതി വിഹിതം ഉയര്‍ന്നു. സ്ത്രീസുരക്ഷയ്്്ക്ക് 50 കോടി. സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രചാരണത്തിന് എല്ലാവരും തയ്യാറാകണം.
അതിക്രമങ്ങളെ അതിജീവിക്കുന്നതിന് പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതി. നിര്‍ഭയ ഹോമുകള്‍ സ്ഥാപിക്കാന്‍ മൂന്നു കോടി അവിവാഹിത അമ്മമാരുടെ സഹായം 2000 രൂപയാക്കി ഉയര്‍ത്തി.
വനിതാ ഫെഡിന് മൂന്നു കോടി
500 ആധുനിക ചകിരി മില്ലുകള്‍
വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റുലുകള്ക്ക് 14 കോടി രുപ
എറണാകുളത്ത് ഷീ ലോഡ്ജിന് നാല് കോടി
സ്ത്രീ സൗഹൃദ ടോയ്ലറ്റുകള് സ്ഥാപിക്കും.
കുടുംബശ്രീ- 20 ഇന പദ്ധതികള്‍ക്ക് 200 കോടി
ഈ വര്‍ഷം അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കും
സ്ത്രീ ശാക്തികരണം പദ്ധതികള്‍ തുടരും പരിശീലന കേന്ദ്രത്തിന് 5 കോടി
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് ക്ഷേമത്തിന് 10 കോടി
ജില്ല കേന്ദ്രങ്ങളില്‍ സുരക്ഷിത സ്റ്റേ ഹോം
പട്ടിക ജാതി പട്ടിക വര്‍ഗം- 2859 കോടി
പട്ടിക ജാതി 2259 കോടി
പട്ടിക വര്‍ഗം 826 കോടി
ഭൂരഹിതവര്ക്ക് ഭൂമി വാങ്ങിനല്‍കാന്‍ പ്രത്യേക വിഹിതം
വിദ്യാഭ്യാസത്തിന് കൂടുതല്‍ തുക വകയിരുത്തുന്നു.
ഉന്നത വിദ്യാഭ്യാസത്തിന് ചേര്‍ന്ന് കൊഴിഞ്ഞു പോകുന്നവര്‍ക്ക് റെമിഡിയല്‍ സ്കീം കൊണ്ടുവരും. നൈപുണ്യ വികസനത്തിന് 48 കോടി. പിന്നോക്ക ക്ഷേമം 118 കോടി. സ്കോളര്‍ഷിപ്പ് 50 കോടി
കളിമണ്‍ പാത്ര വ്യവസായം 50 കോടി
ബാര്‍ഷോപ്പ് നവീകരണത്തിന് രണ്ട് കോടി
ന്യുനപക്ഷ ക്ഷേമത്തിന് 92 കോടി രൂപ
പരമ്പരാഗത തൊഴില്‍
ഈ മേഖലയില്‍ സമൂഹ്യ സുരക്ഷിതത്വത്തിന് പദ്ധതികള്‍. കൈത്തറിയില്‍ റിബേറ്റ് തുടരും. ഖദര്‍, ഖാദി, കൈത്തറി മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് മിനിമം 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും. കൈത്തറിക്ക് 19 കോടി, ഖാദിക്ക് 19 കോടി.
കയര്‍- 1000 മില്ലുകള്‍ സ്ഥാപിക്കും. 600 രൂപ കൂലി ഉറപ്പാക്കും. 1000 ഓട്ടോമാറ്റിക് മില്ലുകള്‍ സ്ഥാപിക്കും. കയര്‍ ഉത്പാദനം മൂന്നിരട്ടിയാക്കും. വിരമിച്ച കയര്‍ സഹകരണ സംഘം തൊഴിലാളികള്‍ക്ക് ക്ഷേമത്തിന് അഞ്ച് കോടി. കയര്‍ ഉത്പാദന സംഘങ്ങളെ നവീകരിക്കും. കയര്‍ ഭൂവസ്ത്ര നിര്‍മ്മാണം വര്‍ദ്ധിപ്പിക്കും. സ്വകാര്യ നിക്ഷേപകര്‍ക്ക് കയര്‍ ബോര്‍ഡിന്റെ സബ്സിഡിയും സര്‍ക്കാര്‍ സഹായംവും. രണ്ടാം കയര്‍ വ്യവസായം ഇതിന് 200 കോടി പദ്ധതി. വായ്പ അടക്കം 211 കോടി അടങ്കല്‍.
കശുവണ്ടി വികസനത്തിന് 54 കോടി
ഇടനിലക്കാരെ ഒഴിവാക്കി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് തോട്ടണ്ടി വാങ്ങാന്‍ കമ്പനി രൂപീകരിച്ചു. ഇതിലേക്ക് 50 കോടി. പൊതുമേഖല ബാങ്കുകള്‍ 200 കോടി വായ്പ അംഗീകരിച്ചിട്ടുണ്ട്.
ബാംബു കോര്പറേഷന് 10 കോടി. ക്രാഫ്ട് അഞ്ച് കോടി.
ഭൂനികുതി നിരക്ക് ഘടന പുനഃസ്ഥാപിക്കും.
2015ല്‍ ആവിഷ്കരിച്ചതും പിന്നീട് നിര്‍ത്തലാക്കിയതുമായ ഭൂനികുതി നിരക്ക് പുനഃസ്ഥാപിക്കും. ഇതിവഴി ലഭിക്കുന്ന 100 കോടി രൂപ കര്‍ഷക ക്ഷേമനിധിയിലേക്ക് ഉപയോഗിക്കും.
നെല്‍കൃഷി വികസനത്തിന് സബ്സിഡി 60 കോടി രൂപ
525 കോടി നെല്ല് സംഭരണത്തിന് നല്‍കിയിട്ടുണ്ട്.
നെല്‍വയല്‍ തരിശായി ഇടുന്നതിനെതിരെ കര്‍ശന നടപടി. ഇത്തരം വയലയുകള് പിടിച്ചെടുത്ത് കര്‍ഷക സഹകരണ സംഘങ്ങള്‍ക്ക് നല്‍കും. ഇതിലേക്ക് 50 കോടി.
മുല്യവര്‍ധിത ഉത്പാദന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് കേരള ആഗ്രോ പാര്‍ക്കുകള്‍ കൊണ്ടുവരും.
2018 റബര്‍, നാളികേരളം അന്തര്‍ദേശീയ പ്രദര്‍ശനങ്ങള്‍ നടത്തും. കര്‍ഷക ക്ഷേമദിനി ബോര്‍ഡ് രൂപീകരിക്കും. ക്ഷേമനിധികളുടെ
മൃഗപരിപാലനം 330 കോടി, ഡയറി 107 കോടി. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 66 കോടി രൂപ ഡയറി സംഘങ്ങള്‍ക്ക് 28 കോടിയും കാലിത്തീറ്റ സബ്സിഡിക്ക് 15 കോടിയും
വനം സംരക്ഷണം 55 കോടി. വന്യജീവി ആവരകമണങ്ങള് പരിര്രാധിക്കാന് 100 കോടി. നഷ്ടപരിഹാരം 20 കോടി. കാടുകളില്‍ കുടിവെള്ളം ഉറപ്പാക്കാന്‍ 50 കോടി.
പരിസ്ഥിതി 71 കോടി
മലിനീകരണ നിയന്ത്ര വിഭാഗം 13.5 കോടി.
വൃക്ഷത്തൈ പരിപാലനം 14 കോടി
ഹരിത കേരളം മിഷന് 1000 കോടി. മണ്ണ്, ജല വകുപ്പിന് 100 കോടി.
പച്ചക്കറി കൃഷി 87 കോടി. വെജിറ്റബിള്‍ കോര്പറേഷന് 15 കോടി അടങ്കല്‍. ജൈവവളം ഉറപ്പാക്കണം. ജലം, കൃഷി, ശുചിത്വം എന്നിവ ഏകോപിപ്പിച്ച ഹരിത കേരളം വഴി പ്രവര്‍ത്തിപ്പിക്കും.
നദീകളുടെ പുനരുജ്ജീവനത്തിനും അഴക്കുചാലുകള് നവീകരിക്കുന്നതിനും പദ്ധതി.
കേരള സ്റ്റാര്‍ട്ട്അപ് മെഷീന് ടെക്നോളജി പാര്ക്കിന് 80 കോടി
ഇലക്ട്രോണിക് ഹാര്ഡ്വേര് നിര്‍മ്മാണത്തിന് മുന്‍തൂക്കം നല്കാന് 30 കോടി.
മെഡ്സ് പാര്‍ക്ക് 25 കോടി
ടൂറിസം- വള്ളംവളിക്ക് 10 കോടി
കേരള ടൂറിസം അഭിവൃദ്ധിയുടെ പാതയിലാണ്. ടുറിസം വകുപ്പ് ഒമ്പത് ദേശീയ അവാര്‍ഡുകള്‍ നേടി. ടൂറിസം മാര്‍ക്കറ്റിംഗ് 82 കോടി. പൈതൃക സംരക്ഷണത്തിന് മുസരിസ് പദ്ധതി പോലെ തലശേരിയിലെ പദ്ധതിക്ക് 40 കോടി. സ്പൈസസ് റൂട്ടിനു കിഫ്ബിയില്‍ നിന്ന് പണം കണ്ടെത്തും. വള്ളംവളിക്ക് 10 കോടി
വന്‍കിട ഇടത്തരം വ്യവസായം
കാന്‍സര്‍ മരുന്ന് നിര്‍മ്മാണ ഫാക്ടറിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന് 20 കോടി
ചവറ കെ.എം.എം.എല്‍ ഫാക്ടറിക്ക് ടൈറ്റാനിയം മെറ്റല്‍ ഉത്പാദന ഫാക്ടറിക്ക് ഭൂമി കണ്ടെത്തും.
ടെക്സ്റ്റൈല്‍സ് കോര്പറേഷന് 85 കോടി
കെ.എസ്.എഫ്.ഐ.ഡി.സി 110 കോടി
കൊച്ചിയില്‍ റിഫൈനറിക്ക് അടുത്ത് സ്ഥലം ഏറ്റെടുക്കാന്‍ 1000 കോടിയില്‍ ഏറെ രുപ
ചെറുകിട വ്യവസായം 160 കോടി
റോഡ് സേഫ്ടി 28 കോടി
അപകടത്തിലായ 155 പാലങ്ങള്‍ പുതുക്കി പണിയും. 42 പുതിയ റെയിലവേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം.
കെ.എസ്.ആര്.ടി.സി
കെ.എസ്.ആര്.ടി.സിയെ മൂന്ന് ലാഭ കേന്ദ്രങ്ങളാക്കും. പെന്ഷന് കുടിശിക മാര്‍ച്ചിന് മുന്‍പ്. കെ.എസ്.ആര്.ടി.സി പ്രതിസന്ധി പരിഹരിക്കാന്‍ 1507 കോടിയുടെ സഹായം നല്കി. ബാധ്യത ഏറ്റെടുക്കുകയല്ല, ശമ്പളവും പെന്‍ഷനും നല്കാന് പ്രാപ്തമാക്കും. കെ.എസ്ആര്‍.ടിസി പുനുരദ്ധാരണ വര്‍ഷം. 2000 പുതിയ ബസ് കൂടി വാങ്ങും. ആലപ്പുഴ ബസ് സ്റ്റാന്‍ഡ് കിഫ്ബി സഹായത്തോടെ നവീകരിക്കും. 1000 കോടി രൂപ കെ.എസ്.ആര്.ടി.സിക്ക് സഹായം ഉപാധികളോടെ നല്‍കും.
പെന്ഷന് കുടിശിക മാര്‍ച്ച് മാസത്തിനുള്ളില്‍ കൊടുത്തുനല്കും. ജില്ലാ സഹകരണ ബാങ്ക് കണ്‍സോര്‍ഷ്യമായി ചേര്‍ന്ന് പെന്ഷന് കുടിശിക നല്‍കും. ഈ തുക ബാങ്കുകള്‍ക്ക് പലിശ സഹിതം ആറു മാസത്തിനകം സര്‍ക്കാര്‍ തിരിച്ചടയ്ക്കും. 1000 കോടിയുടെ സഹായത്തില്‍ നിന്നായിരിക്കും ഇത്. കെ.എസ്.ആര്.ടി.സി ലാഭത്തില്‍ ആകുന്നത് വരെ ഇത് തുടരും.
ജലപാത 620 കോടി
സൗരോര്‍ജ ബോട്ട് 2018-19ല്‍ വ്യാപിക്കും
തുറമുഖ വകുപ്പിന് 600 കോടി
വാട്ടര്‍ അതോറിറ്റി നടത്തില്‍ പൊളിച്ചെഴുത്ത് നടത്തും. ഇറിഗേഷന്‍ സോണ്‍ എന്ന പുതിയ സ്കീം.
സാംസ്കാരികം
എ.കെ.ജി സ്മാരകം തലശേരിയില്‍ 10 കോടി
ഒ.എന്‍വി സ്ാംസ്കാരിക സമാരകം 5 കോടി
വൈകുണ്ഠ സ്വാമി തരിതുരവന്തപുരം 5 കോടി
പുന്നപ്ര വയലാര്‍ സ്മാരകം 10 കോടി
ജയില്‍ ചപ്പാത്തി ലാഭത്തിന്റെ 50% ജയില്‍ നവീകരണത്തിന്. ഇതിനു പുറേേ ജയില്‍ നവീകരണത്തിന് 14 കോടി.
നികുതി
ജി.എസ്.ടി നടപ്പാക്കി. ചരക്ക് സേവന നികുതി വകുപ്പ് പുനഃനാമകരണം ചെയ്യും. ചരക്ക് വാഹനങ്ങളുടെ നികുതി വെട്ടിപ്പ് തടയാന്‍ ഇ-വേ ബില്‍ കൊണ്ടുവരതും. കാമറ നിരീക്ഷണം ശക്തമാക്കും. മൂല്യവര്‍ധിത നികുതിയില്‍ ദേഭഗതി വരുത്താന്‍ ഒരവസരം കൂടി വ്യാപാരികള്‍ക്ക് നല്‍കും.
അന്തര്‍സംസ്ഥാന അടയ്ക്കാ വ്യാപാരികളുടെ നികുതി അടവിന് ആംനെസ്റ്റി പ്രഖ്യാപിച്ചു. 2018 മാര്‍ച്ച് 31നകം ഫയല്‍ ചെയ്യണം.
മൂല്യവര്‍ധിത നികുതി നിയമത്തിലെ അപാകതകള്‍ പരിശോധിച്ച തീര്‍പ്പ് കല്പിച്ചുകൊണ്ടിരിക്കുകയാണ്. ഡെപ്യുട്ടി കമ്മീഷണര്‍മാരെ കൂടി നികുതി നിര്‍ണയ അധികാരികളായി ചേര്‍ക്കുന്നു.
എക്സൈസ്
മദ്യവില ഉയരും. വ്യാജ രജിസ്ട്രേഷന് വാഹന ഉടമകള്‍ക്ക് ആംനെസ്റ്റി പദ്ധതി
ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ബിയര്‍ എന്നിവയ്ക്ക് നിരവധി സെസുകള്‍ ഈടാക്കി വരുന്നു. ഏതാനും സെസുകള്‍ എടുത്തിനീക്കി തതുല്യമായ ടാക്സ് ഏര്‍പ്പെടുത്തും. അക്ബാരി നിയമങ്ങളും ചട്ടങ്ങളൂം അനുസരിച്ച് വിപണനം ബിവറേജസ് കോര്‍പറേഷനില്‍ നിക്ഷിപ്തമാണ്. മദ്യത്തിന്റെ വില്‍പ്പന നികുതി 400 രൂപ വരെ വിദേശത്തിന് 200%വും 400 രൂപയ്ക്ക് മുകളില്‍ ഉള്ളവയ്ക്ക് 210% ആയി ഉയര്‍ത്തി. വൈന്‍ 100% നികുതി. ഇറക്കുമതി മദ്യത്തില്‍ കെയ്സിന് 6000 രൂപയും വൈന്‍ 3000 രൂപയും ആയി ഉയര്‍ത്തി. 60 കോടി രുപയുടെ അധിക നികുതി വരുമാനം പ്രതീക്ഷിക്കുന്നു.
വ്യാജ മേല്‍വിലാസത്തില്‍ കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതായി കണ്ടെത്തി. ഇവര്‍ക്ക് ആംനെസ്റ്റി സ്കീം പ്രഖ്യാപിക്കും. കേരളത്തില്‍ അടയ്ക്കേണ്ട തുക അടച്ചാല്‍ നിയമ നടപടി ഒഴിവാക്കും. 2018 ഏപ്രില്‍30 വരെ ഈ സ്കീം. 100 കോടിയുടെ അധിക വരുമാനം.
ഇലക്ട്രിക്, സി.എന്‍.ജി. ഓട്ടോറിക്ഷ വാര്‍ഷിക നികുതി 400 രൂപയാക്കി. ടിപ്പര്‍ ലോറികളെ ഒഴിവാക്കി ബാക്കി ഭാര വാഹനങ്ങള്‍ക്ക് 38% നികുതി. അന്യസംസ്ഥാന വാഹനങ്ങള്‍ കേരളത്തില്‍ ഒരു മാസത്തില്‍ കൂടുതല്‍ തങ്ങിയാല്‍ 15 വര്‍ഷത്തെ ടാക്സ്. ഇതുവഴി 2 കോടിയുടെ അധിക വരുമാനം.
2014 ഫിനാന്‍സ് ആക്ട് പ്രകാരം 15 വര്‍ഷത്തേക്ക് ഒറ്റത്തവണ നികുതി ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കോടതി വിധി പ്രകാരം അത് അഞ്ചു വര്‍ഷമാക്കി. ഏപ്രില്‍ ഒന്നു മുതല്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് അഞ്ച് തുല്യ ഗഡുക്കളായി നികുതി അടക്കാം
സ്റ്റാമ്പ് ഡ്യുട്ടി
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 10% കൂട്ടി ബജറ്റ് പ്രസംഗം. സ്റ്റാമ്പ് ഡ്യുട്ടി -300 കോടി രൂപ പ്രതീക്ഷിക്കുന്നു. ഭൂമിയുടെ ന്യായവിലയില്‍ 10% വര്‍ധന. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആധാരങ്ങള്‍, വില്‍പ്പത്രങ്ങള്‍, ഭാഗപത്രം എന്നിവയ്ക്ക് 1000 രൂപയോ ഭൂമിയുടെ മതിപ്പ് വിലയുടെ 2.5% ഏതാണോ അധികം അത് ഈടാക്കും. ചിട്ടി രജിസ്ട്രേഷന് ഫീസ് പുതുക്കി. സേവനങ്ങള്‍ക്ക് എല്ലാ ഫീസുകളും ചാര്‍ജുകളും 5% വര്‍ധിപ്പിച്ചു.
സര്‍ക്കാര്‍ വകുപ്പുകളിലെ വാഹനങ്ങളുടെ വാങ്ങല്‍ കുറയ്ക്കും. 14 ലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങളുടെ വാങ്ങല്‍ പ്രോത്സാഹിപ്പിക്കില്ല.
ടെലിഫോണ്‍ ചെലവ് കുറയ്ക്കണം. 450 രൂപ വരെയുള്ള ഫോണ്‍ ബില്ലുകള്‍ അടയ്ക്കും. ചെലവു കുറഞ്ഞ മൊബൈല്‍ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തണം. ഉദ്യോഗസ്ഥരുടെ വിദേശ യാത്രയ്ക്ക് നിയന്ത്രണം വരും. സര്‍ക്കാര്‍ വകുപ്പുകളിലെ തസ്തികകള്‍ പുനര്‍നിര്‍ണയിക്കും. പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ല.
രണ്ടു മണിക്കൂറും 35 മിനിറ്റും നീണ്ടുനില്‍ക്കുന്നതായിരുന്നു തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം.






