
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. ഫൈനലില്‍ ചൈനയുടെ ഷാംഗ് ബീവനാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ പരാജയം. സ്കോര്‍: 21-18, 11-21, 22-20.
വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ആദ്യ സെറ്റ് കൈവിട്ട സിന്ധു രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ചു. എന്നാല്‍ മൂന്നാം സെറ്റില്‍ സിന്ധു തോല്‍വി സമ്മതിക്കുകയായിരുന്നു. നേരത്തെ മുന്‍ ചാംമ്പ്യന്‍ കൂടിയായ തായലന്‍ഡ് താരം റാച്ചനോക് ഇന്തനോണിനെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്.






