ലക്നൗ: ഭര്‍ത്താവിനെ അജ്ഞാതര്‍ മര്‍ദ്ദിക്കുന്നതു കണ്ടാല്‍ പിന്നെ ഒരു ഭാര്യയും നോക്കിനില്‍ക്കില്ല. ഇത്തരത്തില്‍ തന്റെ ഭര്‍ത്താവിനെ കണ്മുന്നില് മര്‍ദ്ദിക്കുന്നതു കണ്ട ഭാര്യ അക്രമികളെ തുരത്താന്‍ കൈയ്യിലെടുത്തത് തോക്കാണ്. ലക്നൗവിലെ കകോറി ജില്ലയിലാണ് സംഭവം.
പതിവുപോലെ വീടിനു പുറത്ത് ഒരാള്‍ക്കൊപ്പം സംസാരിച്ചു നില്‍ക്കുകയായിരുന്നു ഭര്‍ത്താവ്. ഇതിനിടയിലാണ് 4 പേര് അടുത്തെത്തി അയാളെ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. അക്രമികളില്‍ രണ്ടുപേര്‍ തൂവാല ഉപയോഗിച്ച് മുഖം മറച്ചിരുന്നു. അക്രമികളില്‍ ഒരാളാകട്ടെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങി. ശബ്ദം കേട്ട ഭാര്യ പുറത്തെത്തിയത് കൈയ്യില്‍ തോക്കുമായിട്ടായിരുന്നു. അക്രമികള്‍ക്കുനേരെ അവര്‍ വെടിവച്ചു. ഇതോടെ അക്രമികള്‍ ഭയന്നോടി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

ഫെബ്രുവരി നാലിന് രാവിലെ 11.20 ഓടെയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീഡിയോ കണ്ട നിരവധി പേരാണ് ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭാര്യ കാട്ടിയ സാഹസത്തെ അഭിനന്ദിച്ചത്. ചിലര്‍ റിവോള്‍വര്‍ റാണിയെന്നാണ് ഇവരെ വിളിച്ചത്. എന്നാല്‍ മറ്റു ചിലര്‍ തോക്ക് കൈവശം വയ്ക്കുന്നതിനുളള അധികാരം അവര്ക്കുണ്ടായിരുന്നോയെന്നും ചോദ്യം ഉയര്‍ത്തിയിട്ടുണ്ട്.

Comments