എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്ത ആമി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമുണ്ട്. അതിനാല്‍ സിനിമ തടയുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മഞ്ജു വാര്യര്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്ന ചിത്രത്തിനെതിരെ ഇടപ്പള്ളി സ്വദേശിയായ കെ.പി രാമചന്ദ്രനാണ് കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ തിരക്കഥ ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന എന്തെങ്കിലും രംഗങ്ങളുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്. മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ നിന്നും പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. സിനിമയുടെ പേരില്‍ യഥാര്‍ത്ഥ വസ്തുക്കള്‍ മാറ്റുന്നത് ശരിയല്ലെന്നും ഹര്ജിക്കാരന് പറഞ്ഞിരുന്നു.
സിനിമയെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു സംവിധായകനുണ്ട്. എന്ന ഒറ്റ കാരണത്താല്‍ യഥാര്‍ത്ഥ വസ്തുതകളെ മറയ്ക്കാനോ കരിവാരി തേക്കാനോ ആര്‍ക്കും അവകാശമില്ലെന്നും പരാതിക്കാരന് പറയുന്നു. സിനിമ തിരുവനന്തപുരത്തെ റീജണല്‍ സെന്‍സര്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ചിത്രം തീയറ്ററുകളിലെത്തും.






