നിരവധി ആരാധകരുളള നായികയാണ് നയന്‍താര. തെന്നിന്ത്യയിലും ബോളിവുഡിലും സജീവമായ താരം സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളില്‍ നിന്ന് നിന്ന് വിട്ടുനില്‍ക്കുന്നത് വിമര്‍ശനത്തിന് ഇടയാക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ടോക്‌സിക്കിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനെത്തിയിരിക്കുകയാണ് നടി. പൊതുവേ പ്രൊമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കാത്ത താന്‍ എന്തുകൊണ്ടാണ് ടോക്‌സിക് ട്രെയ്ലര്‍ ലോഞ്ചിനെത്തിയതെന്ന് മനസ്സ് തുറക്കുകയാണ് നയന്‍താര ഇപ്പോള്‍.
'ഞാന്‍ അങ്ങനെ പ്രൊമോഷണല്‍ ഇവന്റുകളിലൊന്നും പങ്കെടുക്കാറില്ല. കാരണം പ്രൊമോഷനുകളില്‍ ഞാന്‍ അത്ര മിടുക്കിയല്ല. അതുകൊണ്ടാണ് ഞാന്‍ അത്തരം പരിപാടികളില്‍ നിന്ന് മാറി നില്‍ക്കുന്നത്. പക്ഷേ ഇതെനിക്ക് വളരെയധികം സ്‌പെഷ്യലാണ്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. എനിക്ക് തോന്നുന്നു ഒന്ന് യഷ് ആണെന്ന്. അദ്ദേഹം എന്നെ വിളിച്ചു, അതുകൊണ്ടാണ് ഞാന്‍ വന്നത്. അത് മാത്രം മതി എനിക്ക് ഈ പരിപാടിക്ക് പങ്കെടുക്കാന്‍. പിന്നെയും ഇത് സ്‌പെഷ്യലാകാന്‍ വേറെ കാരണങ്ങളുണ്ട്. ഈ സിനിമയുടെ ഭാഗമായ ആളുകളുടെ ഒരു വിഷന്‍', നയന്‍താര പറഞ്ഞു.
യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് തിരക്കഥ രചിച്ച്, ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് ഓഗസ്റ്റ് 26ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും. യാഷ്, കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെയുളള ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

Comments