ആരാധകർ ഇല്ലെങ്കിൽ താരങ്ങൾ ഇല്ല. എന്നാൽ ബോളിവുഡ് നടി നികിത റാവലിന് ലഭിച്ച ആരാധന അൽപ്പം കടന്നുപോയി. ഒരു പൊതുപരിപാടിയുടെ ഭാഗമായി റെഡ് കാർപെറ്റിൽ മാധ്യമങ്ങൾക്ക് പോസ് ചെയ്യുകയായിരുന്ന നടി നികിത റാവലിനെ, ഒരു വനിതാ ആരാധിക സെൽഫി എടുക്കാനെന്ന വ്യാജേന സമീപിക്കുകയും അപ്രതീക്ഷിതമായി ചുംബിക്കുകയും ചെയ്തു. തുടക്കത്തിൽ സാധാരണ രീതിയിൽ പെരുമാറിയ ആരാധിക, പെട്ടെന്ന് നടിയെ കെട്ടിപ്പിടിക്കുകയും കവിളിലും തുടർന്ന് ചുണ്ടിലും ബലമായി ചുംബിക്കുകയായിരുന്നു.
പെട്ടെന്നുള്ള സംഭവത്തിൽ നികിത അസ്വസ്ഥയാവുകയും ഞെട്ടിപ്പോവുകയും ചെയ്തു. ആരാധികയെ തടയാൻ അവർ ശ്രമിച്ചെങ്കിലും ആ സ്ത്രീ വിട്ടുമാറാൻ കൂട്ടാക്കിയില്ല. വീഡിയോ ദൃശ്യങ്ങളിൽ നികിതയ്ക്ക് വലിയ അസ്വസ്ഥതയും നാണക്കേടും തോന്നിയതായി വ്യക്തമായിരുന്നു. ഇക്കാര്യം എന്തായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ചർച്ചകൾക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്. പലരും ഈ പ്രവർത്തിയിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ഇത് 'അതിക്രമം' ആണെന്നും, ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് വെറുമൊരു മോശം പെരുമാറ്റമാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശിക്കുന്നു.
നികിത റാവൽ 'ഗരം മസാല', 'ബ്ലാക്ക് & വൈറ്റ്' തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ്. അർഷാദ് വാർസി, ചുങ്കി പാണ്ഡെ എന്നിവർക്കൊപ്പം 'റോട്ടി കപ്ഡ ഔർ റൊമാൻസ്' എന്ന പുതിയ ചിത്രത്തിലാണ് അവർ അടുത്തതായി അഭിനയിക്കുന്നത്.

Comments