തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയില്‍ ശേഖരിച്ച 1.08 കോടി ഒപ്പുകളുടെ പ്രദര്‍ശനം ചരിത്രമായി. ഇന്നലെ െവെകുന്നേരം തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് മുതല്‍ കൊല്ലം കലക്ടറേറ്റ് വരെ 70 കിലോമീറ്ററാണ് യു.ഡി.എഫ്. മനുഷ്യക്കോട്ട തീര്‍ത്തത്. നോട്ട് പിന്‍വലിക്കല്‍, ജി.എസ്.ടി. നടപ്പാക്കിയതിലെ തകരാറുകള്‍, പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന, രൂക്ഷമായ വിലക്കയറ്റം, ധനപ്രതിസന്ധി, ക്രമസമാധാനത്തകര്‍ച്ച, വികസനമുരടിപ്പ്, സാമൂഹികപെന്ഷനുകളുടെ നിഷേധം എന്നീ പ്രശ്നങ്ങള്‍ വിവരിച്ചുകൊണ്ടുള്ള പൊതുസമ്മേളനങ്ങളും നടത്തി. ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സിന്റെ സര്‍ട്ടിഫിക്കറ്റ് രമേശ് ചെന്നിത്തല ഏറ്റുവാങ്ങി.
തിരുവനന്തപുരം-കൊല്ലം ദേശീയപാതയുടെ ഇടതുവശത്താണ് ബാനറുകള്‍ പ്രദര്‍ശിപ്പിച്ചത്. െവെകുന്നേരം നാലോടെ നിശ്ചിത സ്ഥലങ്ങളില്‍ എത്തിയ പ്രവര്‍ത്തകര്‍ അഞ്ചു മുതല്‍ മൂന്നു മിനിറ്റാണ് ബാനര്‍ പ്രദര്‍ശിപ്പിച്ചത്. ഗതാഗതസ്തംഭനം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. സെക്രട്ടേറിയറ്റിനുമുന്നില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്, വി.എം. സുധീരന്, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്, മുസ്ലിംലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍, ആര്.എസ്.പി. നേതാവ് എ.എ. അസീസ്, കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്, കെ. മുരളീധരന് എം.എല്‍.എ, മുസ്ലീംലീഗ് നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ്, സി.എം.പി. നേതാവ് സി.പി. ജോണ്‍, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് റാം മോഹന്‍, വി.ഡി. സതീശന് എം.എല്‍.എ, ബെന്നി ബഹനാന്, തമ്പാനൂര്‍ രവിഎന്നിവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് പാളയം കണ്ണിമാറ മാര്‍ക്കറ്റിനു മുന്നില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സ് ബ്യൂറോ അഡ്ജുഡിക്കേറ്റര്‍ വിവേക് രാജ ലോകത്തിലെ ഏറ്റവും വലിയ ബാനര്‍ എന്ന ബഹുമതിയും ഏറ്റവും വലിയ ഒപ്പുശേഖരണ പരിപാടി എന്ന ബഹുമതിയും പരിഗണിച്ച് പ്രതിഷേധക്കോട്ട പരിപാടിക്കുള്ള ഏഷ്യന്‍ ബുക്ക് ഓഫ് റെക്കാഡ്സിന്റെ സര്‍ട്ടിഫിക്കറ്റ്, മൊമെന്റോ, മെഡല്‍ എന്നിവ രമേശ് ചെന്നിത്തലയ്ക്ക് െകെമാറി. കൊല്ലത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്ലിംലീഗ് നേതാവ് കെ.പി.എ. മജീദ്, ജോണി നെല്ലൂര്‍, സി.വി. പത്മരാജന്, പി.വി. മുഹമ്മദ്, വി.ടി. ബല്‍റാം എം.എല്‍.എ, ബിന്ദു കൃഷ്ണ, കെ.സി. രാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.

Comments