
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വസതി ഉള്‍പ്പെടെയുള്ള മന്ത്രി മന്ദിരങ്ങളിലെ 'എലിപ്പിടുത്തം' ഇനി സ്വകാര്യ മേഖലയ്ക്ക്. സര്‍ക്കാര്‍ ഏജന്‍സി പതിവ് പോലെ ചട്ടപ്പടി പണി തുടര്‍ന്നതോടെ എലികള്‍ പെറ്റു പെരുകിയതാണ് ഈ 'സ്വകാര്യ'മാറ്റത്തിന് പിന്നില്‍.
സര്‍ക്കാരിനു കീഴിലെ കേരള വെയര്‍ ഹൗസിങ് കോര്‍പറേഷനാണ് സര്‍ക്കാര്‍ മന്ദിരങ്ങളില്‍ എലി നശീകരണം നടത്തിയിരുന്നത്. ഇതിനു തയാറുള്ള ഏജന്‍സികളില്‍ നിന്ന് കോര്പറേഷന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.
വെയര്‍ ഹൗസിങ് കോര്പറേഷന് വികസിപ്പിച്ചെടുത്ത റോഡോഫോ കീടനാശിനി ഉപയോഗിച്ചാണ് ഇവര്‍ എലികളെ കൊല്ലുന്നത്. കോര്‍പറേഷന്റെ എല്ലാ ഗോഡൗണുകളിലും ദിവസവും എലിയെ പിടിക്കുന്നുണ്ട്. ഇതിനു പുറമെ നിയമസഭാ മന്ദിരം, മന്ത്രി മന്ദിരങ്ങള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും എലിപിടിത്തം നടത്തുന്നുണ്ട്.






