
ശ്യാമപ്രസാദ് ചിത്രം 'ഇവിടെ'യിലൂടെയാണ് പൃഥ്വിരാജും നിവിന്‍ പോളിയും ഒന്നിച്ചത്. രണ്ടു പേരും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ പിന്നീട് ഈ യുവതാരങ്ങളെ ഒന്നിച്ചു കാണാനുള്ള അവസരം ലഭിച്ചില്ല. പക്ഷേ സിനിമയ്ക്ക് പുറത്ത് വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ശ്യാമപ്രസാദും നിവിനും 'ഹേയ് ജൂഡ്'ലൂടെ വീണ്ടും ഒന്നിച്ചപ്പോള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് പൃഥ്വി.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നിവിനെ വ്യക്തിപരമായി പ്രശംസിച്ചിരിക്കുന്നത്. 'നിവിന്റെ ഏറ്റവും മികച്ച കഥാപാത്രമാണ് ജൂഡ്, വളരെ അനായാസമായി ജൂഡിനെ അവതരിപ്പിച്ച രീതിയും ഏറെ ഇഷ്ടപ്പെട്ടു.' എന്ന് പൃഥ്വി കുറിച്ചു. ഇതിന് മറുപടിയുമായി നിവിനും എത്തി. 'താങ്ക്യൂ ഡിയര്‍, നിങ്ങള്‍ക്കായി ജൂഡിന്റെ പുതിയ ടീസറും പങ്കുവെയ്ക്കുന്നു' എന്നായിരുന്നു ട്വീറ്റ്.
കഴിഞ്ഞയാഴ്ച തീയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുകയാണ്. തൃഷ ആദ്യമായി മലയാളത്തിലെത്തിയ ചിത്രമെന്ന പ്രത്യേകതയും ജൂഡിനുണ്ട്.







Comments