ന്യൂഡല്‍ഹി: താന്‍ മുസ്ലീമാണെന്നും മുസ്ലീമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹാദിയ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. സ്വതന്ത്രയായി ജീവിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കണം. വീട്ടുതടങ്കലില്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. വീട്ടില്‍ തന്നെ കണ്ടവരെക്കുറിച്ച് അന്വേഷിക്കണമെന്നും ഹാദിയ ആവശ്യപ്പെട്ടു.
അതേസമയം സത്യസരണിക്കും സൈനബയ്ക്കുമെതിരെ ഹാദിയയുടെ പിതാവ് അശോകനും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. സൈനബയും സത്യസരണിയും ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആണെന്നും ഹാദിയയെ സിറിയയിലേക്ക് കടത്താനായിരുന്നു ഉദ്ദേശമെന്നും അശോകന് ആരോപിച്ചു.
ഹാദിയയെ ഭീകരരുടെ ലൈംഗിക അടിമയാക്കുകയായിരുന്നു ലക്ഷ്യം. സൈനബ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകയാണ്. ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതല്ല, അവളുടെ സുരക്ഷിതത്വം മാത്രമാണ് തന്റെ പ്രശ്നമെന്നും അശോകന് പറയുന്നു.






