
ന്യൂഡല്‍ഹി: ഗാന്ധി ഘാതകനായ ഗോഡസെയെ കേന്ദ്ര കഥാപാത്രമാക്കിയ നാടകം വിവാദത്തില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയിലാണ് വിവാദമായ നാടകം അരങ്ങേറിയത്. സംസ്ക്രതി 2018 എന്ന പേരില്‍ സംഘടിപ്പിച്ച സാംസ്കാരിക ആഘോഷങ്ങള്‍ക്കിടെയായിരുന്നു ഗോഡ്സെയെ ന്യായീകരിച്ച് നാടകം അരങ്ങേറിയത്.
'ഞാന്‍ എന്തിന് ഗാന്ധിയെ കൊന്നു' എന്ന പേരിലുള്ള നാടകത്തില്‍ ഗോഡ്സേയുടെ വിവിധ സംഭാഷണങ്ങള്‍ക്ക് കാണികളില്‍ നിന്നും വലിയ തോതിലുള്ള കൈയ്യടി ലഭിക്കുന്നതും ദൃശ്യങ്ങളില്‍ കാണുവാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ തന്നെ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
ഭരണഘടനയേയും ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ മൂല്യങ്ങലെ ഹനിക്കുന്നതാണെന്നും സ്വാതന്ത്ര്യ സമര സേനാനികളെ നിന്ദിക്കുന്ന നിലപാടാണെന്നും രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്സെയെ നായകനായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഏതാനും വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെട്ടു.






