ഭുവനേശ്വര്‍/പുനെ: കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ പ്രാര്‍ഥന ഫലിച്ചു. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബംഗളൂരു എഫ്.സി. തോല്‍പ്പിച്ചു.കലിംഗയില്‍ നടന്ന രണ്ടാം മത്സരത്തില്‍ മിക്കു(23), സുനില്‍ ഛേത്രി(34) എന്നിവരാണ് ബംഗളൂരുവിന് വേണ്ടി ഗോള്‍ നേടിയത്.
എന്നാല്‍ ബ്ലാസ്റ്റേഴ്സിന് ആശങ്കയുയര്‍ത്തി ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ എഫ്.സി. ഗോവ തകര്‍പ്പന്‍ ജയം നേടി. പുനെ സിറ്റി എഫ്.സിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഗോവ തകര്‍ത്തത്.സ്പാനിഷ് താരം കൊറോമിനാസിന്റെ ഇരട്ടഗോളുകളാണ് ഗോവയ്ക്കു തുണയായത്. ലാന്‍സറോട്ടി, ബുമോസ് എന്നിവരാണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്. ജയത്തോടെ 16 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി ഗോവ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.

തോല്‍വിയോടെ 17 കളികളില്‍ നിന്നും 26 പോയിന്റുമായി ജംഷഡ്പൂര്‍ എഫ്സി നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 25 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് തൊട്ടു താഴെ സ്ഥാനം പിടിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്കും ബാക്കിയുള്ളത് ഓരോ കളികള്‍ വീതം. 24 പോയിന്റുമായി എഫ്സി ഗോവ ആറാം സ്ഥാനത്തുമുണ്ട്. ഗോവയുടെ കാലിലാണ് ഇനിയുള്ള കണക്ക് എത്തിനില്‍ക്കുന്നത്. അവര്‍ക്ക് രണ്ട് മത്സരങ്ങള്‍ ബാക്കിയുമുണ്ട്. ഈ രണ്ടു മത്സരങ്ങളും ഗോവ ജയിച്ചാല്‍ അവര്‍ പ്ലേ ഓഫിലെത്തും. മാത്രമല്ല, കൊല്‍ക്കത്തയ്ക്കെതിരെ ഗോവ തോല്‍ക്കുകയും, ജംഷഡ്പൂരിനെ ഗോവ തോല്‍പ്പിക്കുകയും ചെയ്താല്‍, ബാക്കിയുള്ള അവസാന മത്സരം ബ്ലാസ്റ്റേഴ്സ് ജയിക്കുകയും ചെയ്താല്‍ ഇനി പ്ലേ ഓഫില്‍ എത്താം. നേരത്തെ തന്നെ സെമിയില്‍ എത്തിയ ബംഗളൂരിന് 37 പോയിന്റായി.

Comments